യുവജനദിനത്തോടനുബന്ധിച്ച് കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമ മാത ഇടവകയിൽ കെ.സി.വൈ.എം - ജീസസ് യൂത്ത് നേതൃത്വം നല്കിയ തെയ്സെപ്രയർ നടന്നു .പ്രാർത്ഥനയ്ക്ക് ജീസസ് യൂത്ത് സെയ്സെ മിനിസ്റ്ററി യാണ് കോർഡിനേറ്റ് ചെയ്തത്. യുവജനദിനത്തോടനുബന്ധിച്ച് രാവിലെ ദിവ്യബലിക്ക് നേതൃത്വം നല്കിയത് ഇടവകയിലെ യുവതി യുവാക്കളായിരുന്നു, തുടർന്ന് ഇടവക വികാരി ഫാ. ആൽബർട്ട് കോണത്ത് പതാക ഉയർത്തി. യുവജനങ്ങളിൽ ഒത്തിരി പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷയ്ക്കൊപ്പം ഉയരുവാൻ ഓരോ യുവജനങ്ങളും പരിശ്രമിക്കണമെന്നും അച്ചൻ ഓർമ്മപ്പെടുത്തി തുടർന്ന് യുവജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി. ഇടവകയിൽ നടന്ന യുവജനദിനാഘോഷങ്ങൾക്ക് സൗരവ് , ഹെൽന എന്നിവർ നേതൃത്വം നല്കി.
Comments