തിരുവനന്തപൂരം ലത്തീൻ അതിരൂപതയുടെ കത്തീഡ്രൽ ആയ പാളയം സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ദേവാലയ തിരുനാളിന് തുടക്കമായി.
ഇടവക വികാരി ഫാ നിക്കോളാസ് തിരുന്നാൾ കൊടിയേറ്റ് നടത്തി. തിരുന്നാൾ പ്രാരംഭ കുർബ്ബാന അതിരൂപത വികാരി ജനറാൾ മോൺ. സി ജോസഫിൻറെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ടു പോങ്ങുംമൂട് ഇടവക വികാരി ഫാ ലോറൻസ് കാലിസ് വചനസന്ദേശം നൽകി. ഇന്നലെ ആരംഭിച്ച തിരുന്നാൾ മാർച് 20 നു സമാപിക്കും.
18 നു തിരുനാൾ പ്രദക്ഷിണവും 20 ന് സമാപന പൊന്തിഫിക്കൽ കുർബ്ബാനയും നടക്കും. അതിരൂപതാ മെത്രാപ്പോലീത്താ ആർച് ബിഷപ് തോമസ് നെറ്റോ മുഖ്യ കാർമികത്വം വഹിക്കും.









Comments