Foto

കെസിബിസി നാടകമേളയ്ക്കു തുടക്കം

കൊച്ചി: കേരളത്തിലെ പ്രഫഷണൽ നാടകമേഖലയെ വളർത്തുന്നതിൽ 35 വർഷമായി തുടരുന്ന  കെസിബിസി അഖിലകേരള  നാടകമേളകൾ  നൽകിയ സംഭാവനകൾ വിലപ്പെട്ടതെന്നു  മന്ത്രി റോഷി അഗസ്റ്റിൻ. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച 35ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്‍റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു.  നല്ല നാടകങ്ങൾക്കും നാടക പ്രവർത്തകർക്കും പൊതു മണ്ഡലങ്ങളിൽ  അർഹമായ അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി , മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, പയ്യന്നൂർ മുരളി, നടൻ കൈലാഷ്, ഡോ. അജു നാരായണൻ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ  ജോൺസൻ സി. ഏബ്രഹാം, ടി. എം. ഏബ്രഹാം, 
ഷേർളി സോമസുന്ദരം, പൗളി വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.ഉദ്ഘാടന സമ്മേളനത്തെത്തുടർന്നു കാളിദാസ കലാകേന്ദ്രയുടെ "അച്ഛന്‍'  നാടകം അവതരിപ്പിച്ചു. നാടകങ്ങള്‍ കാണുന്നതിനു പ്രവേശനപാസ് കെസിബിസി മീഡിയ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8281054656.

ഫോട്ടോ  : 35ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേള മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്യുന്നു. റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഡോ. അജു നാരായണൻ, കൈലാഷ്, ചാണ്ടി ഉമ്മൻ എംഎൽഎ, ബിഷപ് ഡോ. ആന്‍റണി വാലുങ്കൽ, മനോജ്‌ മൂത്തേടൻ, പയ്യന്നൂർ മുരളി തുടങ്ങിവർ സമീപം

 

Comments

leave a reply

Related News