Foto

പാലാ മീനച്ചിൽ സെന്റ് ആന്റണീസ് ഇടവക " മധുരം സായന്തനം" ഒന്നാം വാർഷിക നിറവിൽ.

പാലാ മീനച്ചിൽ സെന്റ് ആന്റണീസ് ഇടവക " മധുരം സായന്തനം" ഒന്നാം വാർഷിക നിറവിൽ.
 

പാലാ: രൂപതയിലെ മീനച്ചിൽ സെന്റ് ആന്റണീസ് ഇടവക  കെ സി ബി സി മീഡിയ കമ്മീഷൻ അവതരിപ്പിച്ച "മധുരം സായന്തനം" പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.സീറോ മലബാർ സഭയിൽ ഈ പദ്ധതി നടപ്പിലാക്കി വിജയകരമായി മുൻപോട്ടു കൊണ്ടു പോകുന്ന ഏക ഇടവകയാണ് ഇത്.ഒന്നാം വാർഷിക "മധുരം സായന്തനം "പാലാ രൂപത ബിഷപ് എമിരറ്റിസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിനൊപ്പമാണ് നടത്തിയത്.
വാർഷികത്തോടനുബന്ധിച്ചു ഇടവകയിൽ നിന്നും മൌണ്ട് സെന്റ് തോമസ്, പി.ഒ.സി എന്നിവിടങ്ങളിലേയ്ക്ക് " നവീകരണ പാതയിൽ ഇടയനൊപ്പം" എന്ന പേരിൽ സന്ദർശനയാത്ര സംഘടിപ്പിക്കുകയുണ്ടായി. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻവാണിയപ്പുരക്കൽ പിതാവ് സംഘാംഗങ്ങളെ അഭിസംബോധന ചെയ്യുകയും മധുരം പങ്കു വെയ്ക്കുകയും ചെയ്തു.തുടർന്ന് പദ്ധതിക്ക് ഇടവകയിൽ നേതൃത്വംനൽകുന്നവർക്ക് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് ആദര ഫലകങ്ങൾ വിതരണം ചെയ്തു..
ഒരു വർഷത്തിനിടയിൽ 40 ഓളം "മധുരംസായന്തനം" പരിപാടികൾ ഇടവകയിൽ സംഘടിപ്പിക്കപ്പെട്ടു.
ഇടവക വികാരി ഫാ.തോമസ് തോട്ടുങ്കലിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പിതൃവേദി പ്രസിഡന്റ് അനിൽ ജെ തയ്യിൽ, മാതൃവേദി പ്രസിഡന്റ് റെനി തോമസ് തയ്യിൽ എന്നിവരുടെ നേതൃത്വത്തിൽ പിതൃവേദി- മാതൃവേദി കൂട്ടായ്മയാണ് പദ്ധതി നടപ്പിലാക്കുന്നത്.റോയി ചന്ദ്രൻകുന്നേൽ, ആശ കള്ളിവയലിൽ, സുജ കുഴിമറ്റം, മാത്തുക്കുട്ടി താന്നിക്കൽ,ജോർജ് കേളപ്പനാൽ, നിർമല കണ്ണമ്പുഴ,ഷൈനി കായംകാട്ടിൽ, ജെയിംസ് കണിയാംപറമ്പിൽ,അജിത് കള്ളിവയലിൽ, അൽഫോൻസ ഓടയ്ക്കൽ, സിനി പള്ളുപ്പെട്ട,ജോണ്സൻ കണ്ണമ്പുഴ തുടങ്ങിയവർ അടങ്ങുന്ന സ്ഥിരം കമ്മിറ്റി പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നു.

 

Comments

leave a reply

Related News