ആലപ്പുഴ: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ അഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ തീരദേശ പഠന ക്യാമ്പ്
" നെയ്തൽ" സെന്റ്. വിൻസെന്റ് പള്ളോട്ടി പാരിഷ് ഹാളിൽ വച്ച് തുടക്കം കുറിച്ചു. ആലപ്പുഴ രൂപത മെത്രാൻ റൈറ്റ്. റവ.ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. "കേരളസഭയുടെ വീരസന്താനങ്ങളായ യുവജനങ്ങൾ, സഭയുടെ മുഖമായി തീരദേശ ജനതകളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ ഇറങ്ങിച്ചെന്ന് മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കണം
എന്ന് പിതാവ് ആഹ്വാനം ചെയ്തു. സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ശ്രീ. എം. ജെ.ഇമ്മാനുവൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത കെ.സി.വൈ.എം. രൂപത ഡയറക്ടർ ഫാ.തോമസ് മാണിയാപൊഴിയിൽ , സംസ്ഥാന സിൻഡിക്കേറ്റ് അംഗവും കെ.സി.വൈ.എം. ലത്തീൻ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ ശ്രീ.കാസി പൂപ്പന, ആലപ്പുഴ രൂപത പ്രസിഡന്റ് ശ്രീ. റെനീഷ് ആന്റണി താന്നിക്കൽ, സംസ്ഥാന ഉപാദ്ധ്യക്ഷ കുമാരി. അനു ഫ്രാൻസിസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ
ശ്രീ.ഷിബിൻ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ മെറിൻ എം. എസ്, ശ്രീ.സുബിൻ കെ സണ്ണി, ശ്രീ. അഗസ്റ്റിൻ ജോൺ ജെ.സി കുമാരി. മരീറ്റ തോമസ്, സംസ്ഥാന ട്രഷറർ ഡിബിൻ ഡൊമിനിക് സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സി. നോർബർട്ട സി. ടി. സി, എന്നിവർ സംസാരിച്ചു.
32 രൂപതകളിൽ നിന്നായി 100 യുവജനങ്ങൾ തീരദേശ പഠന ക്യാമ്പിൽ പങ്കെടുക്കുന്നു.
Comments