Foto

ക്‌നാനായ സ്റ്റാർസ് അവധിക്കാല ക്യാമ്പ് സമാപിച്ചു

  കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ രൂപം നൽകിയ ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ അപ്നാദേശിന്റെ പങ്കാളിത്തത്തോടെ   ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികൾക്കായി കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ  അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളില്ലാത്ത ജീവിതം നിഷ്‌ക്രിയമായിരിക്കുമെന്നും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുവാനും തരണം ചെയ്യുവാനുമുള്ള മനക്കരുത്തും ഇച്ഛാശക്തിയും ഓരോരുത്തരും കൈവരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഓരോ നിമിഷവും ഓരോ അവസരങ്ങളാണെന്നും അവയെ ക്രിയാത്മകമായി ഉപയോഗിക്കുമ്പോഴാണ് ജീവിതവിജയം കൈവരിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കാർട്ട് ഡയറക്ടറും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അപ്നാദേശ് ചീഫ് എഡിറ്റർ ഫാ. മാത്യു കുര്യത്തറ, തൂവാനിസ അസി. ഡയറക്ടർ ഫാ. റ്റിനേഷ് പിണർക്കയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ക്‌നാനായ സ്റ്റാർസ് ഫെസിലിറ്റേറ്റർ ഫാ. സിറിയക് ഓട്ടപ്പള്ളിൽ, സി. റോമിൽഡ എൽ.ഡി.എസ്.ജെ.ജി എന്നിവർ പ്രസംഗിച്ചു.  മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും  ചർച്ചകളും   വിനോദപരിപാടികളും ക്രമീകരിച്ചിരുന്നു.  കാർട്ട് എക്‌സിക്യൂട്ടീവ് അംഗങ്ങളും ക്‌നാനായ സ്റ്റാർസ് മെന്റേഴ്‌സും ക്യാമ്പിനു നേതൃത്വം നൽകി.  ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ 162 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

കോതനല്ലൂർ തൂവാനിസയിൽ സംഘടിപ്പിച്ച കോട്ടയം അതിരൂപതയിലെ ക്‌നാനായ സ്റ്റാർസ് കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പിന്റെ സമാപനസമ്മേളനം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യുന്നു.

Comments

leave a reply

Related News