Foto

ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സന്നദ്ധപ്രവർത്തകർക്ക് വലിയ പങ്ക്: തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത 

ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയിൽ സന്നദ്ധ പ്രവർത്തകർക്ക് വലിയ പങ്കുണ്ടെന്ന് കെ സി ബി സി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ്. ശബ്ദിക്കാൻ സാധിക്കാത്തവരുടെ ശബ്ദമായി അവർ നിലകൊള്ളണം. കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ നാല്പത്തി മൂന്നാമത് വാർഷിക പൊതുയോഗം കോട്ടയം ആമോസ് സെന്ററിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. 

 

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യന് സംരക്ഷണം നൽകുന്ന നിയമം രാജ്യത്ത് നടപ്പാക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കെ സി ബി സി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. ചെല്ലാനം തീരസംരക്ഷണമുൾപ്പെടെ പ്രഖ്യാപനത്തിൽ ഒതുങ്ങി നിൽക്കുന്ന പദ്ധതികൾ പൂർത്തിയാക്കി തീരദേശത്ത് നിലനില്ക്കുന്ന ഭയാശങ്കകൾ ശാശ്വതമായി പരിഹരിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരണമെന്നും പിതാവ് ആവശ്യപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിശിഷ്ടാതിഥിയായിരുന്നു. വിമുക്തി മിഷൻ കോട്ടയം ജില്ലാ കൗൺസിലർ ആശാ മരിയ പോൾ മുഖ്യ പ്രഭാഷണം നടത്തി. പൊതുയോഗത്തിൽ കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും ടീം ലീഡർ ടോണി സണ്ണി നന്ദിയും പറഞ്ഞു. കേരള സംസ്ഥാന യുവ കർഷക പുരസ്കാര ജേതാവ് ജോസ്മോൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ലിൻറുമോൾ ജെയിംസ് എന്നിവരെ ആദരിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർമാരും നേതാക്കളും പങ്കെടുത്തു. ജിററു തോമസ്, ആൽബിൻ ജോസ്, വിശാൽ, ജിൻസ്മോൻ നേതൃത്വം നൽകി.

Comments

leave a reply

Related News