Foto

ലഹരി വിമുക്ത വിദ്യാലയം പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം

ലഹരി വിമുക്ത 
വിദ്യാലയം

കൊച്ചി: കേരള കാത്തലിക്  ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും വിദ്യാലയങ്ങളിൽ ഈ മാസം ലഹരിവിമുക്ത വിദ്യാലയം എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇത് ഒരു യൂണിറ്റ് തല പ്രവർത്തനമാണ്. എല്ലാ സ്കൂളുകളിലും ലഹരി 
വിമുക്ത വിദ്യാലയവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, സെമിനാറുകൾ, കത്തുകൾ, ബോധവൽക്കരണ പരിപാടികൾ, സ്റ്റിക്കർ, ലഘുലേഖ വിതരണം, തെരുവുനാടകം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടത്തുന്നു.   രൂപതാതല വിജയിയെ സംസ്ഥാനസമിതി നിർണയിക്കുന്നതാണ്. വർദ്ധിച്ചുവരുന്ന ലഹരി, മയക്കുമരുന്നുകൾ ഇവയ്ക്കെതിരെ സ്കൂൾ തലത്തിൽ   വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സ്കൂളിലും നടത്തിയ പോഗ്രാമിന്റെ ഫോട്ടോ, റിപ്പോർട്ട്, നോട്ടീസ്, പത്രവാർത്തകൾ, മറ്റ് രേഖകൾ എന്നിവ ഒറ്റ ഫയലാക്കി ഡിസംബർ 31 നകം പാലാരിവട്ടം പി.ഒ.സി. ഓഫീസിൽ ഏല്പിക്കേണ്ടതാണ്. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോൺ,പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറൽ സെക്രട്ടറി സി.ററി. വർഗീസ്, ട്രഷറർ മാത്യു ജോസഫ് എന്നിവർ പരിപാടികൾക്ക് വേണ്ട നേതൃത്വം നൽകും
ഫോൺ നമ്പർ - സി.റ്റി. വർഗീസ് - 9447519428

Comments

leave a reply

Related News