സുഖകരമായ അവസ്ഥയിൽ അഭിരമിക്കരുതേ: യൂറോപ്പിലെ സഭയോട് പാപ്പ
വത്തിക്കാൻ സിറ്റി : യൂറോപ്യൻ മെത്രാൻ സമിതികളുടെ ജൂബിലിയോടനുബന്ധിച്ച് അർപ്പിക്കപ്പെട്ട ദിവ്യബലി മധ്യേ ''സ്ഥിതിയെപ്പറ്റി ചിന്തിക്കുവാനും, പുനർ നിർമ്മിക്കാനും കാണാനും'' ഫ്രാൻസിസ് പാപ്പ മെത്രാന്മാരെ ആഹ്വാനം ചെയ്തു. സെപ്തമ്പർ 23ന് ആരംഭിച്ച ജൂബിലിയാചരണം സെപ്തമ്പർ 26 നാണ് സമാപിക്കുക.
ഹഗ്ഗായി പ്രവാചകൻ രണ്ടുതവണയാണ് ജനങ്ങളോട് ''സ്ഥിതിയെപ്പറ്റി ചിന്തിക്കുവാൻ'' എന്ന് ആഹ്വാനം ചെയ്തതെന്ന് ഒന്നാം വായന ഉദ്ധരിച്ചുകൊണ്ട് പാപ്പ ഓർമ്മിപ്പിച്ചു. യൂറോപ്പിലെ സാഹചര്യത്തിൽ ഈ പ്രവാചകവചനങ്ങൾ വെല്ലുവിളിയുയർത്തുന്നു. നമ്മുടെ ഘടനാസംവിധാനങ്ങളിലെ സുഖകരമായി ഇരിപ്പുറപ്പിക്കാൻ ക്രൈസ്തവരായ നാം പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ ഭവനങ്ങളിലും ദേവാലയങ്ങളിലും പാരമ്പര്യങ്ങളുമായി നമുക്ക് സുരക്ഷ ലഭിക്കുന്നു. പൊതുസമ്മതത്തിലൂടെ ഒരളവുവരെ നാം തൃപ്തരാകുമ്പോൾ നമ്മുടെ ദേവാലയങ്ങൾ ശൂന്യമാകുകയും, യേശുവിനെ വർധമാനമായ തോതിൽ നാം മറന്നുകളയുകയും ചെയ്യുന്നു. എത്ര പേരാണ് ദൈവത്തിനു വേണ്ടി വിശന്നിട്ടും ദാഹിച്ചിട്ടും അവർക്ക് ലഭ്യമാകാത്തതെന്ന കാര്യം നാം പരിഗണിക്കണം. അതവരുടെ ദുഷ്ടതകൊണ്ടല്ല, അവരിൽ വിശ്വാസത്തിനുവേണ്ടിയുള്ള വിശപ്പ് ജ്വലിപ്പിക്കാനും ആ മനുഷ്യഹൃദയങ്ങളെ സംതൃപ്തരാക്കാനും ആരുമില്ല. നാം അതിനുവേണ്ടി മുൻകൂട്ടി നിയോഗിക്കപ്പെട്ടവരാണ്. പക്ഷെ നാം ഇതിനോട് പ്രതികരിക്കുന്നുണ്ടോ ? യേശുവിനെ കണ്ടെത്തുന്നതിലൂടെ ആനന്ദിക്കേണ്ടവർ അത് കണ്ടെത്താതെ വരുമ്പോൾ നാം അവരെക്കുറിച്ച് ഉത്കണ്ഠയും അനുകമ്പയുമുള്ളവരാകണം.
അലിവില്ലാത്ത അവസ്ഥയരുത്
ഹഗ്ഗായി പ്രവാചകനിലൂടെ കർത്താവ് മറ്റൊരു കാര്യം കൂടി നമ്മുടെ ആലോചനയ്ക്കായി നൽകുന്നുണ്ട്. ''അലിവില്ലാത്ത അവസ്ഥ സന്തോഷമില്ലാത്ത അവസ്ഥയുണ്ടാക്കും. കാരണം, സ്‌നേഹം മാത്രമാണ് മനുഷ്യഹൃദയത്തെ തൃപ്തിപ്പെടുത്തുക. പ്രശ്‌നങ്ങൾക്കുള്ള പരിഹാരം സ്വയം ആഗിരണം ചെയ്യലാണ് , അതൊരു നന്ദിപൂർണ്ണമായ ദാനമാണ്. ഇക്കാര്യവും നാം ആലോചിക്കേണ്ടതുണ്ട്.
ഹഗ്ഗായി പ്രവാചകനിലൂടെ ആവശ്യപ്പെടുന്നത് ദൈവത്തിന്റെ ആലയം നിർമ്മിക്കാനാണ് ( ഹഗ്ഗാ. 1 :8). ജനങ്ങൾ ആലയം നിർമ്മിച്ചു. ഇവിടെയാണ് പുനർനിർമ്മാണമെന്ന പദം അവതരിപ്പിക്കപ്പെടുന്നത്.
പ്രവാചക ദർശനത്തിലേക്ക് മടങ്ങുക
യൂറോപ്പിന്റെ പൊതുഭവനം നിർമ്മിക്കാൻ ഹ്രസ്വകാലത്തേയ്ക്കുള്ള ദ്രുതനടപടികൾ വേണ്ടെന്ന വച്ച് നമ്മുടെ പൂർവ പിതാക്കന്മാരുടെ പ്രവാചകദർശനത്തിലേക്ക് മടങ്ങിവരണം.
അടിസ്ഥാനങ്ങളിൽ നിന്നാണ് നാം തുടങ്ങേണ്ടത്. പുനർനിർമ്മാണത്തിന്റെ തുടക്കം അതായിരിക്കണം. പാരമ്പര്യങ്ങളിൽ ജീവിക്കുന്ന സഭയ്ക്ക് അടിസ്ഥാനമാകേണ്ടത് സദ്വാർത്തയോട് ഐക്യപ്പെടലും സാക്ഷ്യമാവുകയുമാണ്. ദൈവാരാധനയിലൂടെ നമ്മുടെ അഭിരുചികൾക്ക് അനുസൃതമായല്ലാതെ അയൽക്കാരെ സ്‌നേഹിക്കുവാൻ കഴിയണം. ഏത് കാലഘട്ടത്തിലായാലും, ഏത് പ്രദേശത്തും സഭ പുനർനിർമ്മിക്കേണ്ടത് അവളുടെ പാരമ്പര്യങ്ങളിലാണ്. എല്ലാ പുനർനിർമ്മാണ പ്രക്രിയകളും മറ്റുള്ളവരുമായി ഒരുമിച്ച് ഐക്യത്തിലാണ് നടത്തേണ്ടത്. പുനർനിർമ്മാണമെന്നു പറയുന്നത് എല്ലാ അർത്ഥത്തിലും നാം കൂട്ടായ്മയുടെ ശിൽപ്പികളും ഐക്യത്തിന്റെ നെയ്ത്തുകാരുമാകണമെന്നതാണ്.
ഇങ്ങനെ പുനർനിർമ്മാണം നടത്താൻ നാം നമ്മുടെ ചുറ്റുമുള്ള സഹോദരീ സഹോദരന്മാരെ കാണണം. ഇതാണ് 'കാണുക' എന്ന മൂന്നാമത്തെ പദം കൊണ്ട് അർത്ഥമാക്കുക.
ഇടയനെ തിരിച്ചറിയുന്നില്ല, അവർ
യൂറോപ്പിലെ വളരെയധികം പേരും വിശ്വാസത്തെ കാണുന്നത് ഭൂതകാലത്തെ തിരുശേഷിപ്പായിട്ടാണ്. കാരണം, അവരുടെ ജീവിതത്തിൽ യേശുവിന്റെ പ്രവർത്തനങ്ങൾ അവർ കണ്ടിട്ടില്ല. കാരണം നമ്മുടെ ജീവിതം കൊണ്ട് യേശുവിനെ അവർക്ക് കാണിച്ചുകൊടുക്കാൻ കഴിയുന്നില്ല. ഓരോ ആടുകളെയും പ്രത്യേകം പ്രത്യേകം പേരെടുത്തു വിളിക്കുന്ന, എല്ലാ ആടുകളെയും സ്‌നേഹിച്ച് തോളിലേറ്റുന്നവനെ അവർക്ക് തിരിച്ചറിയാനാവുന്നില്ല. - പാപ്പ പറഞ്ഞു.
Comments