A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ടാൻസാനിയായിലെ ആദ്യ പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തില്‍

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ടാൻസാനിയ. ടാങ്കായിനിക (Tanganyika), സാൻസിബാർ(Zanzibar) എന്നീ പ്രദേശങ്ങൾ ചേർന്ന് 1964 ലാണ് ടാൻസാനിയ എന്ന പേരിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക് രൂപം കൊള്ളുന്നത്. ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ നെയ്റേര (1922 – 1999 ) വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാങ്കായിനികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ ജൂലിയസ് നെയ്റേര ആയിരുന്നു രാഷ്ട്രത്തലവൻ.

ദൈവദാസ പദവിയിലേക്കു ഉയർത്തപ്പെട്ട ജൂലിയസ് നെയ്റേര രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പ് പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനായിരുന്നു. തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയ ജൂലിയസ് നെയ്റേര ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. സനാക്കി ഗോത്ര തലവൻ്റെ മകനായി ജനിച്ച ജൂലിയസ് ഉഗാണ്ടയിലും സ്കോട്ടണ്ടിലുമായി പഠനം നടത്തിയ ശേഷമാണ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായുള്ള സ്വാതന്ത്ര്യ സമരം നടത്തിയത്. 1961 ൽ ബ്രിട്ടീഷുകാരിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് കോളോണിയൽ ഗവൺമെൻ്റിൽ പങ്കാളി ആയിരുന്നു. പിന്നീട് ജൂലിയസ് ടാൻസാനിയയുടെ പ്രധാനമന്ത്രിയും പ്രസിഡൻ്റുമായി.

ഇരുപതാം വയസ്സിൽ കത്തോലിക്കാ സഭയിൽ അംഗമായ ജൂലിയസ് വിവാഹിതനും ഏഴു കുട്ടികളുടെ പിതാവുമായിരുന്നു. അനുദിന ദിവ്യകാരുണ്യ സ്വീകരണമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ വിജയരഹസ്യം. നിരവധി കവിതകൾ രചിച്ച ജൂലിയസ് ഷേക്സ്പിയറിൻ്റെ കൃതികൾ സ്വാഹിലി ഭാഷയിലേക്കു വിവർത്തനം ചെയ്തു. കോളോണിയനന്തര ടാൻസാനിയായിൽ ഒരു സോഷ്യലിസ്റ്റ് സമൂഹം തീർക്കാൻ മുൻപന്തിയിൽ നിന്ന വ്യക്തിയായിരുന്നു ജൂലിയസ്‌. മാർക്സിൻ്റെ സോഷ്യലിസമായിരുന്നില്ല ജൂലിയസ് വിഭാവനം ചെയ്ത സോഷ്യലിസം. അതു ആഫ്രിക്കൻ സമൂഹ ജീവിതത്തിലടിസ്ഥാനമായിരുന്നു.

Comments

leave a reply

Related News