Foto

മാര്‍ സെബാസ്റ്റിയന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ്

ഡോ.പയസ് മലേക്കണ്ടത്തില്‍

ചരിത്രവിഭാഗം പ്രൊഫസര്‍, ജെ.എന്‍.യു., ന്യൂഡല്‍ഹി

ഡല്‍ഹി ജെ.എന്‍.യുവില്‍ ചരിത്ര വിഭാഗത്തില്‍  പ്രൊഫസറായി  സേവനമനുഷ്ടഠിക്കുന്നു. കേരളാ സര്‍വകലാശാലയില്‍നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി, പോണ്ടിച്ചേരി കേന്ദ്ര യൂണിവേഴ്സറ്റിയില്‍ നിന്നും ചരിത്രത്തില്‍ ഡോക്ടേറ്റും നേടി. 1994 - 2000 കാലഘട്ടത്തില്‍ പാല സെന്റ് തോമസ്  കോളേജില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വിവിധ അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ നിന്നും, പോര്‍ച്ചീഗീസ്, ഡച്ച്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, സംസ്‌കൃതം, ഗ്രീക്ക്, ഇറ്റാലിയന്‍ ഭാഷകളിലുള്ള ബിരുദവും, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും  അദ്ദേഹം നേടിയിട്ടുണ്ട്. പോണ്ടിച്ചേരി സെന്ററല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെയാണ് ഡോ.ഫാ.പയസ് എം.ഫിലില്‍ ഒന്നാം റാങ്ക്  കരസ്ഥാമാക്കിയത്. ഇന്റോ -പോര്‍ച്ചീഗീസ് ചരിത്രം, മാരിടൈം ഹിസ്റ്ററി, അര്‍ബന്‍ ഹിസ്റ്റി ഓഫ് മെഡിവല്‍ ഇന്ത്യ, ട്രാന്‍സ്മറൈയിന്‍ ട്രെഡ്, റിലീജിയന്‍ ആന്റ് സൊസൈറ്റി ഇന്‍ സൗത്ത് ഏഷ്യ, സ്റ്റഡീസ് ഇന്‍ ഓഷ്യന്‍ സൊസൈറ്റി എന്നീ വിഭാഗങ്ങളില്‍ ഗവേഷണങ്ങളും  നടത്തിയിട്ടുണ്ട്, ചരിത്രവുമായി ബന്ധപ്പെട്ട  പുസ്തകങ്ങളും  ഡോ.ഫാ. പയസ്  പ്രസ്ദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെയും പോര്‍ച്ചുഗലിലെയും വിവിധ സര്‍വകാലശാലകളിലെ  സിറ്റിക്കേറ്റ് മെംബറായും  അദ്ദേഹം  പ്രവര്‍ത്തിക്കുന്നു

Comments

leave a reply

Related News