Foto

വചനസര്‍ഗ പ്രതിഭാ പുരസ്‌കാരം 2021 ഫാ.ഡോ.സെബാസ്റ്റ്യന്‍  കിഴക്കെയിലിന്


വചനസര്‍ഗ പ്രതിഭാ പുരസ്‌കാരം 2021
ഫാ.ഡോ.സെബാസ്റ്റ്യന്‍  കിഴക്കെയിലിന്

കൊച്ചി: കേരളാ കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി അഭിവന്ദ്യ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവിന്റെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തുന്ന വചനസര്‍ഗ പ്രതിഭാ അവാര്‍ഡ് 2021 ന് ഫാ.ഡോ.സെബാസ്റ്റ്യന്‍  കിഴക്കെയില്‍ എം.എസ്.ടി അര്‍ഹനായി 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്  പുരസ്‌കാരം.കൊച്ചി പാലാരിവട്ടം പി.ഓ.സിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ജെയിംസ് ആനാപറമ്പില്‍ പിതാവാണ് അവാര്‍ഡ്  പ്രഖ്യാപനം നടത്തിയത്.ബൈബിള്‍ വിജ്ഞാന മേഖലയിലെ സംഭാവനകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.ഫാ.ഡോ.സെബാസ്റ്റ്യന്‍  കിഴക്കെയില്‍ എം.എസ്.ടി ഇപ്പോള്‍ കണ്ണൂര്‍ പരിയാരത്തുള്ള ബൈബിള്‍  പഠനകേന്ദ്രത്തിന്റെ ചുമതല വഹിക്കുകയാണ്.ബൈബിള്‍ സംബന്ധമായ 38 പുസ്തകങ്ങളും മറ്റ് വിഷയങ്ങളെ ഉധരിച്ച് 30 ഓളം പുസ്തകങ്ങളും അദ്ദേഹം  രചിച്ചിട്ടുണ്ട്.ഗുഡ്‌നെസ് ടിവിയില്‍ ബൈബിള്‍ സംബന്ധമായ പ്രോഗ്രാമിന് 1000 ഓളം എപ്പിസോഡുകളും അദ്ദേഹം  അവതരിപ്പിച്ചിട്ടുണ്ട്.  അവാര്‍ഡ് വിതരണം 2022 ജനുവരി ജനുവരി 15ന് പാലാരിവട്ടം പി.ഓ.സിയില്‍ വച്ച്  നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.


 

Comments

leave a reply

Related News