വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയുടെ മുന്നിലെ ചത്വരത്തില്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചു.നോര്‍ത്തേണ്‍ ഇറ്റലിയിലെ ത്രെന്‍തിനോ പ്രവശ്യയില്‍ നിന്നുമാണ് വലിയ ക്രിസ്മസ് ട്രീ കൊണ്ടുവന്നത്.1982 ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലം മുതലാണ് വലിയ ക്രിസ്മസ് ട്രീ ബസിലിക്കയുടെ മുന്നിലെ ചത്വരത്തില്‍ സ്ഥാപിച്ചു തുടങ്ങിയത്. Red fir മരം വത്തിക്കാനില്‍ എത്തിച്ചത്.പഗനെല്ല പ്രദേശത്തെ ഡൊളോമിറ്റെ കുന്നുകളില്‍ നിന്നുമാണ്.ഇരുപത്തിയെട്ടു മീറ്റര്‍ ഉയരമുള്ള ഈ മരം തെന്ത്രോ പ്രേദേശത്തുനിന്നുള്ള വനസംരക്ഷണവിഭാഗമാണ് എത്തിക്കുന്നത്. ഇതിന്റെ അലങ്കാരം നിര്‍വഹിക്കുന്നതും അവിടെനിന്നുള്ള ഒരു പ്രതിനിധിസംഘമായിരിക്കും. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ഇതിന്റ ദീപാലങ്കാരം, കുറഞ്ഞ ഊര്‍ജ്ജോപയോഗമുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ച് വത്തിക്കാന്‍ നേരിട്ട് നിര്‍വ്വഹിക്കും. ക്രിസ്മസ് ട്രീയുടെ ഉദ്ഘാടനം വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഡിസംബര്‍ പത്തിന് വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാന്‍ ഗവര്‍ണ്ണര്‍ ആര്‍ച്ച്ബിഷപ് ഫെര്‍ണാണ്ടോ വേര്‍ഗെസ് അല്‍സാഗ നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടക്കുക. പതിവുപോലെ, യേശുവിന്റെ ജ്ഞാനസ്നാനം ആഘോഷിക്കുന്ന ഞായറാഴ്ച, 2022 ജനുവരി ഒന്‍പതു വരെ ഈ ക്രിസ്തുമസ് അലങ്കാരങ്ങള്‍ വത്തിക്കാനില്‍ ഉണ്ടാകും.
Comments