സി ജി രാജഗോപാൽ രചിച്ച "ഏകനല്ല ഞാൻ ഏകനല്ല" എന്ന ക്രിസ്മസ് , പുതുവൽസര ഗാനം 23 ഡിസംബർ 11 മണിക്ക് പാലാരിവട്ടം പി ഓ സി യിൽ വെച്ചു നടന്ന ചടങ്ങിൽ പുറത്തിറക്കി . പ്രൊഫ.എം കെ സാനുമാസ്റ്റർ ക്രിസ്മസ് സന്ദേശം നൽകി. അധികാരശക്തികളെ ചരിത്രം വിസ്മരിക്കും, എന്നാൽ ക്രിസ്തുവിനെ ഓർമ്മിക്കും. അതിന് കാരണം സ്നേഹത്തിന്റെ സന്ദേശമാണ്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രിയ സാഹചര്യങ്ങളിൽ ക്രിസ്തു നൽകിയ സ്നേഹസന്ദേശത്തിന് പ്രസക്തി വർദ്ധിക്കുന്നു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ജേക്കബ് പ്രസാദ്,ഫാ.ക്ലീറ്റ്സ് കതിർപറമ്പിൽ, എറണാകുളം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഷാജിൽ കുമാർ, സൂസൻ ജേക്കബ്, ഫിലിം പ്രൊഡ്യൂസർ ടിനു തോമസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു . സംഗീതം ഫാ ലിന്റോ കാഞ്ഞുത്തറ സി എം ഐ , ഗാനരചന സി ജി രാജഗോപാൽ, സാങ്കേതിക സഹായം ആശ റോണി, ആലാപനം അരുൺ കുമാരൻ.
ഫാ എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ
9947589642


.jpg)








Comments