Foto

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്നപ്രശ്‌നങ്ങള്‍ : കമ്മീഷന് തെളിവ് നല്‍കാം

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്നപ്രശ്‌നങ്ങള്‍ : കമ്മീഷന് തെളിവ് നല്‍കാം 

കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്ക അവസ്ഥ ക്ഷേമം എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട്  നല്‍കുന്നതിനായി തെളിവുകള്‍ നല്‍കാം . പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ ബി കോശി ചെയര്‍മാനായും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ്  ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനാണ്  തെളിവുകള്‍ നല്‍കേണ്ടത് . 

ന്യൂനപക്ഷം എന്ന നിലയില്‍ വിദ്യാഭ്യാസ സംബന്ധമായ  വിഷയങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ :  മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നതോ  സര്‍ക്കാര്‍ നല്‍കുന്നതോ ആയ  സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവയെല്ലാം ന്യായമായ രീതിയിലും തോതിലും ലഭിക്കുന്നുണ്ടോ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ ; ഉണ്ടെങ്കില്‍ അവ ഏതൊക്കെ എങ്ങനെ പരിഹരിക്കാം ;  വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ ഏതെല്ലാം ഉന്നതവിദ്യാഭ്യാസമേഖലയില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ അവ എങ്ങനെ പരിഹരിക്കാം എന്നീ വിഷയങ്ങളില്‍ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചു തെളിവുകള്‍ നല്‍കാം 

 ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥ  നേരിടുന്നവര്‍ ഉണ്ടോ ;  അവര്‍ ഏതൊക്കെ വിഭാഗങ്ങളില്‍പ്പെടുന്നവരാണ് അവര്‍ സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്നുണ്ടോ അവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച വിവരങ്ങളും ഏതെങ്കിലും  പ്രത്യേക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുതലുകള്‍ ആവശ്യമുണ്ടോ എന്നും  സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്കോ സര്‍ക്കാരിനോ എന്തെല്ലാം ചെയ്യുവാന്‍ സാധിക്കുമെന്നും  അടിയന്തിരമായി സാമ്പത്തിക മേഖലയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്  എന്നും കമ്മീഷനെ അറിയിക്കാം .

 ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തു മതത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോട് അടുത്ത് താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ലത്തീന്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടോ എന്നും  ദളിത് വിഭാഗങ്ങളില്‍ നിന്നും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ക്രിസ്ത്യാനികള്‍ ആയവരുടെ അവസ്ഥ എന്താണ് അവരുടെ ക്ഷേമത്തിനായി    എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സാധിക്കും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതുമേഖല ഉദ്യോഗസ്ഥ തലങ്ങളില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉണ്ടോ ഇല്ലെങ്കില്‍ അര്‍ഹമായ ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ ; ഏതെല്ലാം മേഖലകളില്‍  ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരില്‍നിന്ന് ക്ഷേമ സംബന്ധമായ സഹായം അര്‍ഹിക്കുന്നു തുടങ്ങിയ വിവരങ്ങളും കമ്മീഷനെ അറിയിക്കാം. 

അന്വേഷണ  വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യവും ഉള്ളവരും ഔദ്യോഗികമോ അനൗദ്യോഗികമായ വ്യക്തികള്‍ക്കും തെളിവു നല്‍കാന്‍ കഴിവുള്ളവരും, സംഘടനകളും, സാമൂഹ്യ - രാഷ്ട്രീയ പ്രവര്‍ത്തകരും, സ്ഥാപനങ്ങളും, സംഘങ്ങളും സത്യവാങ്മൂലമോ  പത്രികയോ , നിര്‍ദ്ദേശങ്ങളോ  വിശദാംശങ്ങള്‍ സഹിതം ജൂലൈ 30 നകം  അന്വേഷണ കമ്മീഷന്‍ സെക്രട്ടറിക്ക് ഫോണ്‍ നമ്പര്‍ സഹിതം വിജ്ഞാപനത്തില്‍ കാണും സഹിതം  തപാലിലോ   ഈ മെയില്‍ വിലാസത്തിലോ അയക്കണം. അല്ലെങ്കില്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെ നേരിട്ട് നല്‍കുകയോ ചെയ്യാവുന്നതാണ് .

വിലാസം സി വി ഫ്രാന്‍സിസ് , റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി , സെക്രട്ടറി , ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍  , കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ബില്‍ഡിംഗ് രണ്ടാംനില പനമ്പിള്ളി നഗര്‍ എറണാകുളം 682036
 

Comments

leave a reply

Related News