Foto

ആര്‍.ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

കൊച്ചി:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ)യുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ എറണാകുളം സരിത, സവിത, കവിത തിയേറ്ററുകളിലാണ് മേള നടക്കുന്നത്.
26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70  ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.  മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം, എക്സിബിഷന്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Comments

leave a reply