Foto

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു

കൊച്ചി :കുടുംബം ദൈവവിളിയുടെ അടിത്തറയാണെന്നും ദൈവവിളി പ്രോത്സാഹനത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്നത് ചെറുപുഷ്പ മിഷൻലീഗ് ആണെന്നും കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി. ദൈവകേന്ദ്രീകൃതകുടുംബം - ദൈവവിളികളുടെ ഉറവിടവും ശക്തിയും എന്ന പഠനവിഷയത്തെ അടിസ്ഥാനമാക്കിയുള്ള മിഷൻലീഗ് കേരള സംസ്ഥാന സമിതിയുടെ 2024 - 25 പ്രവർത്തന വർഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ഇടക്കൊച്ചി സെൻ്റ് മേരീസ് ദൈവാലയത്തിൽ  സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പുതിയ വർഷത്തെ പ്രവർത്തനമാർഗ്ഗരേഖ പ്രകാശനം ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണം നടത്തി. കൊച്ചി രൂപത ഡയറക്ടർ ഫാ. ഷിനോജ് പുന്നക്കൽ, അന്തർദേശീയ പ്രസിഡൻ്റ് ഡേവിസ് വല്ലൂരാൻ , ദേശീയ പ്രസിഡൻ്റ് സുജി പുല്ലുകാട്, സംസ്ഥാന ജന.സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ,കൊച്ചി സംസ്ഥാന ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലിങ്കൽ,റീജിയണൽ ഓർഗനൈസർ ശരത് ബി എസ്, സംസ്ഥാന വൈസ് ഡയറക്ടർ സി. ജൂലിയ, വൈസ് പ്രസിഡന്റ്‌ സിന്റ, ജോ.സെക്രട്ടറി ബിൻസി,കൊച്ചി രൂപത പ്രസിഡന്റ്‌ ഡെന്നിസ് വർഗീസ്, നയന ജോസഫൈൻ  എന്നിവർ പ്രസംഗിച്ചു.
 

Comments

leave a reply

Related News