Foto

ലോകത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ യുവജനങ്ങളുമായി കൈകോർക്കൂ : പാപ്പ

ലോകത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ യുവജനങ്ങളുമായി കൈകോർക്കൂ : പാപ്പ

വത്തിക്കാൻ : നവമാർന്നതും ഉന്മേഷഭരിതവുമായ യുവതയുടെ സഹകരണത്തോടെ ഭക്ഷണവും  കുടിവെള്ളവും മരുന്നും ആവശ്യക്കാർക്ക് സമൃദ്ധമായി ലഭ്യമാക്കാമെന്ന സ്വപ്നം ലോകത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് പാപ്പ.  ആഗസ്റ്റ് 12ന് ലോകം ആചരിച്ച യു എൻ അന്തർദ്ദേശീയ യുവജനത്തിൽ ട്വീറ്റ് ചെയ്ത സന്ദേശത്തിലാണ് പാപ്പ ഈ പ്രത്യാശ പ്രകടിപ്പിച്ചത്. 2000 -മുതലാണ് യു.എൻ. അന്താരാഷ്ട്ര തലത്തിൽ  യുവജന ദിനാചരണം ആചരിച്ചു തുടങ്ങിയത്. ഭക്ഷ്യവ്യവസ്ഥയുടെ രൂപാന്തരീകരണത്തിന് മാനവീയ, ഭൗമികാരോഗ്യത്തിനായുള്ള യുവജനങ്ങളുടെ നവമായ ഇടപെടൽ എന്ന ആശയമാണ് ഇത്തവണത്തെ ദിനാചരണത്തിനായി യു. എൻ. തെരഞ്ഞെടുത്തിട്ടുള്ളത്.
    
കോവിഡ് മഹാമാരിമൂലം യുവജനങ്ങൾ പോലും പല മേഖലകളിൽ അനിശ്ചിതത്വം  നേരിടുകയാണ്. അന്തർദേശീയ തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് കോവിഡ് നാളുകളിൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടമായിട്ടുള്ളത് സ്ത്രീകൾക്കാണ്. തൊട്ടടുത്ത സ്ഥാനം യുവജനങ്ങളുടേതാണ്. 2020-ൽ യുവജനങ്ങളുടെ തൊഴിൽ നഷ്ടം 8.7% ആയിരുന്നു. യുനെസ്‌കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസൂലെ പറഞ്ഞു.
    
കത്തോലിക്കാസഭ എല്ലാ ഓശാന ഞായറാഴ്ചയുമാണ് യുവജന ദിനമായി ആചരിക്കുന്നത്. 1984-ൽ വിശുദ്ധ ജോൺപോൾ രണ്ടാമനാണ് ഈ ദിനാചരണത്തിന് ആരംഭം കുറിച്ചത്.

 

Foto
Foto

Comments

leave a reply

Related News