ചെല്ലാനത്തിന്റെ സുരക്ഷ ഉറപ്പാക്കണം. കെ സിബി സി.
കൊച്ചി: ചെല്ലാനത്തിന് സ്ഥിരമായ പരിഹാരമാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാവയി നിയമിക്കപ്പെട്ട ശ്രീ വി ഡി സതീശന്റെയും ചെല്ലാനത്തെ കുഫോസ് ദത്തെടുക്കും എന്ന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്റെയും പ്രസ്താവനകളെ കെ. സി. ബി. സി. ഒരുപോലെ സ്വാഗതം ചെയ്യുന്നു. ചെല്ലാനം പ്രശ്നം നാളെ മന്ത്രിസഭ ചര്‍ച്ചക്കെടുക്കുമെന്ന വ്യവസായ മന്ത്രി ശ്രീ പി രാജീവിന്റെ അറിയിപ്പും പ്രതീക്ഷക്കു വക നല്‍കുന്നു. എങ്ങനെയായാലും ചെല്ലാനത്തിന് സുസ്ഥിരമായ സുരക്ഷയും വികസനവും ഉണ്ടാകണമെന്നതാണ് ആവശ്യം. ചെല്ലാനത്തിന്റെ അടിയന്തിര ആവശ്യം ബഹു. മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട് എന്ന് അറിയാന്‍ കഴിയുന്നു. ജനങ്ങളുടെ സുരക്ഷയും കടലോര പ്രദേശത്തിന്റെ വികസനവും കണക്കിലെടുത്ത് ഉചിതമായ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്‍കി കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കണം എന്ന്
കെ സി ബി സി ആവശ്യപ്പെട്ടു.
ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സ്രെകട്ടറി ജനറൽ /സഭാവക്താവ്/ ഡയറക്ടര്‍ പി.ഒ.സി








Comments