ജൽ ജീവൻ മിഷൻ: തുടർ പ്രവർത്തനം ഉറപ്പാക്കണം.
കോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കും വരെ നിർവ്വഹണ സഹായ ഏജൻസികളുടെ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടന്ന് കേരള സോഷ്യൽ സർവ്വീസ് ഫോറം അധികൃതരോട് ആവശ്യപ്പെട്ടു. വ്യത്യസ്ത കാരണങ്ങളാൽ പ്രവർത്തന മാന്ദ്യം നേരിടേണ്ടി വന്ന ഗ്രാമ പഞ്ചായത്തുകളിൽ കുറഞ്ഞത് ആറു മാസം മുതൽ ഒന്നര വർഷം വരെ കരാർ കാലാവധി ദീർഘിപ്പിക്കണമെന്നും നിലവിലുള്ള നിർദിഷ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഗ്രാമ പഞ്ചായത്തുകളിൽ തുടർ പ്രവർ ത്തനങ്ങളും അധിക ഫണ്ടും അനുവദിക്കണമെന്നും കോട്ടയം ആമോസ് സെന്ററിൽ നടന്ന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.എഫ്. ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷനായിരുന്നു. ഐ.എസ്.എ. പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കുളത്തുങ്കൽ, താമരശ്ശേരി സി.ഒ.ഡി. ഡയറക്ടർ ഫാ.ജോർജ് ചെമ്പരുത്തി, കണ്ണൂർ കെയ്റോസ് ഡയറക്ടർ ഫാ ജോർജ് മാത്യു, മാത്യു സ് കെ. ഒ, എറണാകുളം, ജോസ് പ്രകാശ് തലശ്ശേരി, എബിൻ തോമസ് ഇടുക്കി, നക്ഷത്ര എൻ നായർ കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു. യേശുദാസ് ,പി , നിധിൻ തോമസ്, സിജി ബിജുമോൻ , ബൈജു സേവ്യർ , ബിനു ജോസഫ്, അലൻ സെബാസ്റ്റ്യൻ, എബിൻ ജോയി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
Comments