Foto

കോവിഡ് പ്രതിരോധം-കരുതലൊരുക്കി കെ.എസ്.എസ്.എസ് കർഷക കൂട്ടായ്മ

കോവിഡ് പ്രതിരോധം-കരുതലൊരുക്കി
കെ.എസ്.എസ്.എസ് കർഷക കൂട്ടായ്മ

കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് കരുതലൊരുക്കി മാതൃകയാവുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി മേഖലയിലെ അറുനൂറ്റിമംഗലം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കൃപ കർഷക കൂട്ടായ്മയിലെ അംഗങ്ങൾ. കോവിഡ് രോഗ ബാധിതരുള്ള വീടുകളിലും ലോക്ക് ഡൗൺ മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ ലഭ്യമാക്കിയാണ് കരുതലൊരുക്കിയത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, മുളക് പൊടി, സോപ്പ്, തെയിലപ്പൊടി, ഉപ്പ്, ഉണക്ക കപ്പ, മാസ്‌ക്ക്, ഹാന്റ് വാഷ് എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്  മെമ്പർ മേരിക്കുട്ടി ലൂക്കാ, കർഷക കൂട്ടായ്മ പ്രസിഡന്റ് ജോയി മുണ്ടക്കപ്പറമ്പിൽ, കർഷക കൂട്ടായ്മ ലീഡർ രമണൻ കോലത്ത്കട്ടേൽ, ആനിമേറ്റർ കുഞ്ഞുമോൾ തോമസ്, സിറിയക്
ജോസഫ്,  ഗ്രൂപ്പ് ഭാരവാഹികളായ ജോയി കണ്ണികുളം, സുദർശനൻ പ്ലാക്കോട്ടയിൽ, സൈമൺ കണ്ണികുളം, ജോയി കളപ്പുരയിൽ, ബെന്നി മുണ്ടക്കപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

 

Foto

Comments

leave a reply

Related News