Foto

ആൾട്ടറിന്റെ ഉദ്ഘാടനവും പ്രഥമനാടകവും 24-ന് പി.ഒ.സി.യിൽ

ആൾട്ടറിന്റെ ആദ്യനാടകമായ അന്നം ഞായറാഴ്ച പാലാരിവട്ടം പി.ഒ.സി.യിൽ അരങ്ങേറുന്നു. ആർട്ട് ലവേഴ്‌സ് ആൻഡ് തിയേറ്റർ എൻത്യൂസ്യാറ്റ്‌സ് റൂട്ട് എന്നതിന്റെ ചുരുക്കപ്പേരിലുള്ള ആൾട്ടർ കേരളത്തിലെ കലാകാരന്മാർക്ക് കെ.സി.ബി.സി. മീഡിയ കമ്മീഷൻ ഒരുക്കുന്ന നൂതനപദ്ധതിയാണ്.

            കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വൈകുന്നേരം 5.30ന് ആൾട്ടറിന്റെ ഉദ്ഘാടനം നിർവഹിക്കും. മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരുമ്പിനിക്കൽ സ്വാഗതമാശംസിക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ്ബ് പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിക്കും. കെ.പി.എ.സി. ബിയാട്രീസാണ് മുഖ്യാതിഥി. കെ.സി.ബി.സി. യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര നന്ദി രേഖപ്പെടുത്തും. തുടർന്ന് ആൾട്ടറിന്റെ പ്രഥമനാടകം കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം അവതരിപ്പിക്കും. ജീവൻസാജ് രചിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് രാജീവൻ മമ്മിളിയാണ്.

Foto

Comments

leave a reply