Foto

എം.സി.വൈ.എം സഭാതല സമിതിക്ക് പുതിയ നേതൃത്വം.

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം സി വൈ എം എം) സഭാതല സമിതി 2022-23 വർഷത്തെ പുതിയ ഭാരവാഹികൾ പട്ടം മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ വച്ച് സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ തിരുമനസ്സിൻ്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു..

അഭിവന്ദ്യ വിൻസെൻ്റ് മാർ പൗലോസ് പിതാവ് യുവജന കമ്മീഷൻ ചെയർമാൻ ആയിരിക്കുന്ന സമിതിയിൽ
പാറശ്ശാല ഭദ്രസന സിൻഡിക്കേറ്റ് എയ്ഞ്ചൽ മേരി  പ്രസിഡൻ്റും, പത്തനംതിട്ട ഭദ്രസന സിൻഡിക്കേറ്റ് സുബിൻ തോമസ്  ജനറൽ സെക്രട്ടറിയായും, തിരുവനന്തപുരം മേജർ അതിരൂപത  സിൻഡിക്കേറ്റ് ജോബിൻ ഡേവിഡ്  ട്രഷറാർ ആയും നേതൃത്വം നൽകും.

സഭാതല സമിതിയുടെ പുതിയ ഡയറക്ടർ ആയി ഫാ.എബ്രഹാം മേപ്പുറത്തിനെ അത്യഭിവന്ദ്യ ബാവാ പിതാവ് നിയമിച്ചു.

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡൻ്റ്: ജിതിൻ എബ്രഹാം പൂനെ,
ഹർഷിലിൻ മാർത്താഢം, 
റ്റീന കെ.എസ് തിരുവല്ല,

സെക്രട്ടറി :റോബിൻ ജോസഫ് ബത്തേരി, 
ജോബിൻ പുത്തൂർ, 
മെറിൻ മാമച്ചൻ മാവേലിക്കര


എക്സ് ഒഫിഷ്യോ : ജിത്ത് ജോൺ ഫ്രാൻസിസ്

ആനിമേറ്റർ: V.C ജോർജ്കുട്ടി

Comments

leave a reply

Related News