Foto

‘ദി ചോസൻ’ സീസൺ 6 ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി

ോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദി ചോസൻ’ (The Chosen പരമ്പരയുടെ ആറാം സീസണിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ​യേശുക്രിസ്തുവിന്റെ ജീവിതവും ക്രിസ്തുവിന്റെ അന്ത്യനാളുകളിലെ നിർണായക സംഭവങ്ങളും പ്രമേയമാകുന്ന ഈ പുതിയ സീസൺ ഏറെ തീവ്രവും വികാരാധീനവുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന സൂചനയാണ് 2 മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലർ നൽകുന്നത്.

​യേശുവിന്റെ വിചാരണ, കുരിശുമരണത്തിലേക്കുള്ള യാത്ര, ശിഷ്യന്മാരുടെ വഞ്ചനയും ആകുലതകളും, റോമൻ ഭരണാധികാരികളുടെയും പുരോഹിതന്മാരുടെയും എതിർപ്പുകൾ എന്നിവയാണ് സീസൺ 6-ൽ പ്രധാനമായും ദൃശ്യവൽക്കരിക്കുന്നത്. ട്രെയിലറിലെ മികച്ച ദൃശ്യാവിഷ്കാരവും പശ്ചാത്തല സംഗീതവും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.അമസോൺ പ്രൈം വീഡിയോയിലൂടെ പുതിയ സീസൺ നവംബർ 15 മുതൽ പ്രേക്ഷകരിലേക്ക് എത്തും.

ഡള്ളാസ് ജെങ്കിൻസ് സംവിധാനം ചെയ്യുന്ന ഈ പരമ്പര അതിന്റെ വേറിട്ട കഥപറച്ചിൽ രീതികൊണ്ടും കഥാപാത്ര നിർമ്മിതികൊണ്ടും ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Comments

leave a reply

Related News