Foto

മലങ്കര കാത്തലിക് അസോസിയേഷൻ (MCA ) തിരുവനന്തപുരം വൈദികജില്ലയുടെ 2021 വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനം ചെയ്തു.

മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം വൈദികജില്ലയുടെ 2021 വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനവും ജനപ്രതിനിധികളെ അനുമോദിക്കലും, മുൻകാല എം.സി.എ നേതാക്കളെ ആദരിക്കലും നാലാഞ്ചിറ സെന്റ് തോമസ് മലങ്കര ചർച്ചിൽ 13/02/2021 ശനിയാഴ്ച 3 പി.എം ന് കെ.സി.ബി.സി അൽമായ കമ്മിഷൻ സെക്രട്ടറി ശ്രീ. പി.കെ ജോസഫ് ഉദ്ഘാടനം ചെയ്തു.  

ജില്ലാ പ്രസിഡന്റ് ശ്രീ. മുരളീദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ  ശ്രീമതി റാണി വിക്രമൻ, ശ്രീമതി പി.രമ, ശ്രി. ജോർജ് കുട്ടി എന്നിവരെ അനുമോദിച്ചു. വെരി.റവ.ഡോ ജോൺ പടിപുരയ്ക്കൽ മുഖ്യ പ്രഭാഷണവും റവ. ഫാ മാത്യു പാറയ്ക്കൽ, കാച്ചാണി വാർഡ് കൗൺസിലർ ശ്രീമതി പി. രമ, ശ്രീ. സാലു പതാലിൽ, ശ്രീ. സുരേഷ് ഗീവർഗ്ഗീസ്, ശ്രി. പ്രദീപ് ജോർജ്, ശ്രി. പി.കെ മത്തായിഎന്നിവർ സംസാരിച്ചു.

Comments

leave a reply

Related News