ഡോ. ഡെയ്സൻ പാണേങ്ങാടൻ
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) പഠനത്തിനുളള പ്രവേശന നടപടിക്രമം ആരംഭിച്ചു.
തിരുവന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിലാണ് , സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്സുള്ളത്.ഒക്‌ടോബർ 12 വൈകിട്ട് 5 മണി വരെയാണ് , ഓൺലൈൻ അപേക്ഷ നൽകാനവസരമുള്ളത്.
അപേക്ഷാ ഫീസ്
പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ് , അപേക്ഷാഫീസ്.കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും ചലാനടക്കാം.. ഓൺലൈനായും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ബാങ്കിൽ നിന്നും ലഭിക്കുന്ന ചലാൻ നമ്പറും, അപേക്ഷാ നമ്പരും ഉപയോഗിച്ചും അപേക്ഷാ നടപടിക്രമം, ഓൺലൈനിൽ പൂർത്തീകരിക്കാം.
അടിസ്ഥാനയോഗ്യത
അപേക്ഷകർ ,എസ്.എസ്.എൽ.സി/ തത്തുല്ല്യ പരീക്ഷ മിനിമം 50% മാർക്കോടെ പാസായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 33 വയസ്സാണ്.2022 ജനുവരി 1ന് 17 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ സർവീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് , പരമാവധി പ്രായം 48 വയസ്സുവരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
സംശയനിവാരണങ്ങൾക്ക്
0471 2560361
0471 2560362
Comments