ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ട് നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഒരു വർഷമാണ് , വിവിധ ഡിപ്ലോമ പ്രോഗ്രാമുകളുടെ കാലാവുധി . 8000/- രൂപ മുതൽ 10,000/- രൂപ വരെയാണ്, വിവിധ
പ്രോഗ്രാമുകളുടെ കോഴ്സ് ഫീസ്. ഒക്ടോബർ 31വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.ഡൽഹി, മുംബൈ, ചെന്നൈ അടക്കമുള്ള രാജ്യത്തെ പ്രമുഖയിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
വിവിധ പ്രോഗ്രാമുകൾ
1.റെയിൽ ട്രാൻസ്പോർട്ട് ആൻഡ് മാനേജ്മെന്റ്
2.ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്
3.മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്
4.പോർട്ട് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്
അടിസ്ഥാന യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമോ മൂന്നുവർഷം ദൈർഘ്യമുള്ള എൻജിനീയറിങ് ഡിപ്ലോമയോ ആണ് , അടിസ്ഥാനയോഗ്യത. എന്നാൽ, സർക്കാർ ജീവനക്കാർക്കും സായുധസേനയിൽ സേവനം അനുഷ്ഠിച്ചവർക്കും പ്ലസ്ടുവും 3 വർഷത്തെ പ്രവൃത്തിപരിചയവുമുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലാസം
The Institute of Rail Transport,
Room No.104,
North Central Railway Project Unit
(NCRPU),
Near IRWO Office, Shivaji Bridge,
New Delhi- 110001
ഫോൺ
011 23214362
ഇമെയിൽ
edirt.1964@gmail..com
അപേക്ഷാ സമർപ്പണത്തിനും
കൂടുതൽ വിവരങ്ങൾക്കും
http://irt.indianrailways.gov.in
Comments