കോട്ടയം: കേരളകത്തോലിക്കാ സഭ ജൂലൈ 4 യുവജനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുവജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഊര്‍ജ്ജിത കര്‍മ്മപരിപാടികളുമായി കോട്ടയം അതിരൂപതയുടെ യൂവജനസംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ജൂലൈ 1 മുതല്‍ 31 വരെ യുവജനമാസമായി ആചരിക്കുന്നു. ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളോടെ ക്നാനായ യുവജനങ്ങളെ കാലാനുസൃതമായി ശാക്തീകരിക്കുവാനാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നത്. യുവജനമാസാചരണത്തിന്റെ ലോഗോ പ്രകാശനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ലേഖ എസ്.ജെ.സി, അതിരൂപത ജനറല്‍ സെക്രട്ടറി ബോഹിത് ജോണ്‍സണ്‍ ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം, വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments