Foto

"യുദ്ധം നിർത്തലാക്കുക, ചരിത്രത്തിൽ നിന്ന് മനുഷ്യനെ യുദ്ധം മായ്‌ക്കുന്നതിന് മുമ്പേ  മനുഷ്യ ചരിത്രത്തിൽ നിന്ന് യുദ്ധം നിർത്തലാക്കുക." ഫ്രാന്‍സിസ് പാപ്പാ

"യുദ്ധം നിർത്തലാക്കുക, ചരിത്രത്തിൽ നിന്ന് മനുഷ്യനെ യുദ്ധം മായ്‌ക്കുന്നതിന് മുമ്പേ  മനുഷ്യ ചരിത്രത്തിൽ നിന്ന് യുദ്ധം നിർത്തലാക്കുക.ഫ്രാന്‍സിസ് പാപ്പാ 

എല്ലാ യുദ്ധങ്ങളെയും പോലെ, "ക്രൂരവും വിവേകശൂന്യവുമായ"  യുക്രെയ്നിലെ യുദ്ധം, ഇപ്പോൾ അതിന്റെ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു, ഇത്  മുഴുവൻ മനുഷ്യരാശിയുടെയും പരാജയത്തെ പ്രതിനിധീകരിക്കുന്നു. ഫ്രാൻസിസ് പാപ്പാ തന്റെ പ്രതിവാര ത്രികാല സന്ദേശത്തിൽ പറഞ്ഞു."ക്രൂരവും ദൈവനിന്ദകരവുമായ" യുദ്ധം അവസാനിപ്പിക്കാൻ പരിശുദ്ധ പിതാവ് വീണ്ടും ശക്തമായ അഭ്യർത്ഥന നടത്തി "യുദ്ധം വർത്തമാനകാലത്തെ മാത്രമല്ല, ഒരു സമൂഹത്തിന്റെ ഭാവിയെയും നശിപ്പിക്കുന്നു" എന്ന് മുന്നറിയിപ്പ് നൽകി. യുക്രെയ്നിയയിലെ കുട്ടികളിൽ പകുതിയും ഇപ്പോൾ കുടിയിറക്കപ്പെട്ടു എന്നു കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടി,  ഭാവി നശിപ്പിക്കുക എന്നതിന്റെ അർത്ഥം, "നമുക്കിടയിലെ ഏറ്റവും ചെറുതും നിരപരാധികളുമായവരുടെ ജീവിതത്തിൽ നാടകീയമായ ആഘാതമുണ്ടാക്കുക" എന്നതാണ് എന്ന് പാപ്പാ പറഞ്ഞു."യുദ്ധം അനിവാര്യമായ ഒന്നായിരിക്കരുത്. നമ്മൾ യുദ്ധം ശീലമാക്കരുതെന്ന് ആവശ്യപ്പെട്ട പരിശുദ്ധ പിതാവ് പകരം, "ഇന്നത്തെ അപമാനം നാളത്തേക്കുള്ള പ്രതിബദ്ധതയാക്കി മാറ്റണം" എന്ന് പാപ്പാ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാകാൻ എല്ലാ രാഷ്ട്രീയ നേതാക്കളെയും പാപ്പാ ആഹ്വാനം ചെയ്തു."സ്വയം നശിക്കുന്ന അപകടത്തിന് മുമ്പ്, മനുഷ്യചരിത്രത്തെ യുദ്ധം തുടച്ചു നീക്കുന്നതിന് മുമ്പ്, യുദ്ധം നിർത്തലാക്കാനുള്ള സമയമായിരിക്കുന്നുവെന്ന് മനുഷ്യരാശി മനസ്സിലാക്കട്ടെ!" പ്രത്യേകിച്ച് "തകർക്കപ്പെട്ട യുക്രെയ്നിലേക്ക്" തിരിഞ്ഞുകൊണ്ട്, ഓരോ ദിവസവും യുദ്ധം എല്ലാവരുടെയും സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്ന്,  തിരിച്ചറിയാൻ നേതാക്കളോടു ആഹ്വാനം ചെയ്യുകയും കൊണ്ട് ഫ്രാൻസിസ് പാപ്പാ യുദ്ധമവസാനിപ്പിക്കാനുള്ള തന്റെ ആഭ്യർത്ഥന നവീകരിച്ചു."മതി! നിർത്തൂ! ആയുധങ്ങൾ നിശബ്ദമാകട്ടെ. നമുക്ക് സമാധാനത്തിന്റെ കാര്യത്തിൽ ഗൗരവമായിരിക്കാം!”വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പരിശുദ്ധ പിതാവ് നയിച്ച മറിയത്തിന്റെ വിമല ഹൃദയത്തിന് മാനവകുലത്തേയും, പ്രത്യേകിച്ച് റഷ്യയേയും യുക്രെയ്നേയും, സമർപ്പിച്ചു കൊണ്ട് നടത്തിയ കർമ്മത്തെ  അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ “സമാധാനത്തിന്റെ രാജ്ഞിയോടു തളരാതെ ഒരിക്കൽ കൂടി പ്രാർത്ഥിക്കാൻ " ക്ഷണിച്ചു. വത്തിക്കാനിൽ സന്നിഹിതരായിരുന്നവരെ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന നയിക്കുകയും ഒരുമിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

Comments

leave a reply

Related News