Prot. No. 1242/2021
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനത്തിന്റെയും പൗര്യസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സീറോമലബാര്‍സഭയുടെ ഐക്യത്തിലുള്ള വളര്‍ച്ച ലക്ഷ്യമാക്കി സഭയുടെ സിനഡ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുര്‍ബായര്‍പ്പണരീതി 2021 നവംബര്‍ 28ന് സഭയില്‍ നടപ്പിലാക്കുക എന്നത്. സിനഡിന്റെ ഈ തീരുമാനത്തില്‍നിന്നു മെത്രാപ്പോലീത്തന്‍ വികാരി എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു ഒഴിവ് (Dispensation) നല്കിയതായി മാധ്യമങ്ങളില്‍നിന്ന് അറിയുന്നു. എന്നാല്‍ പരിശുദ്ധ സിംഹാസനത്തില്‍നിന്ന് ഇതു സംബന്ധിച്ചു യാതൊരു അറിയിപ്പും എനിക്കു ലഭിച്ചിട്ടില്ല.
സിനഡിന്റെ തീരുമാനത്തിനു യാതൊരു മാറ്റവുമില്ലെന്നും അത് അതേപടി നിലനില്‍ക്കുന്നുവെന്നും അതിനാല്‍ ഈ തീരുമാനം എല്ലാവരും നടപ്പിലാക്കണമെന്നും ഇതിനാല്‍ അറിയിക്കുന്നു. തികഞ്ഞ ക്രൈസ്തവ ചൈതന്യത്തിലും സഭാത്മകതയിലും കൂട്ടായ്മയിലും അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താത്പര്യങ്ങളും മാറ്റിവച്ചു സിനഡുതീരുമാനം നടപ്പിലാക്കാന്‍ സഭാമക്കള്‍ ഏവരെയും ആഹ്വാനം ചെയ്യുന്നു.
കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്യാലയത്തില്‍നിന്ന് 2021-ാം ആണ്ട് നവംബര്‍ മാസം 27-ാം തീയതി നല്‍കപ്പെട്ടത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്
The Syro - Malabar Major Archiepiscopal Curia,
Mount St. Thomas, P.B.No. 3110, P.O. Kakkanad, Kochi - 682 030,
Kerala, India
Comments