കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ കിടങ്ങൂർ മേഖല പ്രവർത്തനോദ്ഘാടനവും വനിതാദിനാചരണവും കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. ഫൊറോന പ്രസിഡന്റ് ആൻസി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട് ആമുഖസന്ദേശം നൽകി. കെ.സി.ബ്ല്യു.എ അതിരൂപതാ സെക്രട്ടറി സിൽജി സജി, ഫൊറോന സെക്രട്ടറി മേഴ്‌സി പോൾ, കിടങ്ങൂർ യൂണിറ്റ് പ്രസിഡന്റ് ഡിനോ മാത്യു എന്നിവർ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികളെയും കേരള സംസ്ഥാന ഡെന്റൽ എക്‌സലൻസ് അവാർഡ് നേടിയ ഡോ. അഷിത അന്ന സാജുവിനെയും ആറു മക്കളുടെ അമ്മയായ റോസ്മി തോമസിനെയും ചടങ്ങിൽ ആദരിച്ചു. വനിതാദിനാചരണത്തിന്റെ ഭാഗമായി സ്ത്രീ സങ്കല്പം കാലത്തിനൊപ്പം എന്ന വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകയായ അഡ്വ. ഡോ. തുഷാര ജെയിംസ് ക്ലാസ്സ് നയിച്ചു. വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എ കിടങ്ങൂർ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ കിടങ്ങൂരിൽ സംഘടിപ്പിച്ച വനിതാദിനാചരണം കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ ഉദ്ഘാടനം ചെയ്യുന്നു.
Comments