Foto

ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പഠന ശിബിരം ഉദ്ഘാടനം ചെയ്തു

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻ വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ സേവന വിഭാഗം കുട്ടികള്‍ക്കായിപഠന ശിബിരം  സംഘടിപ്പിച്ചു. കോട്ടയം ബി സി എം കോളേജിലെ കുട്ടികള്‍ക്കായി ഇടുക്കി കഞ്ഞിക്കുഴിയില്‍ ആരംഭിച്ച ഗ്രാമ പഠന ക്യാമ്പ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീ വക്കച്ചൻ വയലിൽ ഉദ്ഘാടനം  ചെയ്യ്തു  .   ഗ്രീൻവാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു ഡോ. ഐപ്പ് വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ   പ്രൊഫ. ഗായത്രി ദാസ്,സിറിയക് ജോസഫ്, സിനി ഷൈൻ റൂബിൻ ടി രാജു എന്നിവർ പ്രസംഗിച്ചു    . 6 ദിവസം നീണ്ടു നിക്കുന്ന ക്യാമ്പ് വെള്ളിയാഴ്ച  അവസാനിക്കും.

Comments

leave a reply

Related News