ഇറാഖിലെ കൽദായ ബാബിലോണിന്റെ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയെ വത്തിക്കാൻ കൗൺസിലിന്റെ പുതിയ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 73 -കാരനായ കർദ്ദിനാളിന്റെ നിയമനം ജനുവരി നാലിന് വത്തിക്കാൻ പ്രസ് ഓഫീസ് വെളിപ്പെടുത്തിയിരുന്നു.
സാമ്പത്തിക മാനേജുമെന്റിന്റെ മേൽനോട്ടം വഹിക്കുകയും റോമൻ കൂരിയയുടെ ഡികാസ്റ്ററികളുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാൻ സിറ്റി സ്റ്റേറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഭരണപരവും സാമ്പത്തികവുമായ ഘടനകളുടെയും പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് സാമ്പത്തിക കൗൺസിലിന്റെ ചുമതല. 2021 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനത്തിനിടെ പാപ്പായെ സ്വീകരിച്ചവരിൽ ഒരാളായിരുന്നു കർദ്ദിനാൾ സാക്കോ
Comments