ഒഡീഷയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ SVNIRTAR ൽ BASLP(BACHELOR OF AUDIOLOGY & SPEECH LANGUAGE PATHOLOGY)
ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ അവസരങ്ങൾ നൽകുന്ന അലൈഡ് ഹെൽത്ത് കോഴ്സായ ബി.എ.എസ്.എൽ.പി യ്ക്ക് ഒഡീഷയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ SVNIRTAR ലെ
പ്രവേശനത്തിന്, ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.കേൾവി-സംസാര വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന നാല് വർഷ പഠനത്തിന് അപേക്ഷ സമർപ്പിക്കാൻ നവംബർ 6 വരെയാണ്, അവസരമുള്ളത്. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ആരോഗ്യ - പുനരധിവാസ മേഖലയിൽ മികച്ച രീതിയിൽ BPT, BOT, BPO കോഴ്സുകൾ നിലവിൽ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന SVNIRTAR ൽ ഈ അധ്യയന വർഷം മുതലാണ് , ബി.എ.എസ്.എൽ.പി.കോഴ്സ് ആരംഭിക്കുന്നത് .
ഫിസിക്സ്, കെമിസ്റ്റ്ട്രി ,ബയോളജി പഠിച്ചവർക്കുംഫിസിക്സ്, കെമിസ്റ്റ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്കും അപേക്ഷിക്കാം.എൻട്രൻസ് പരീക്ഷ നവംബർ 19ന് നടക്കും.ഡിസംബറിൽ ക്ലാസ്സ് തുടങ്ങുമെന്നാണ് , നിലവിലെ ധാരണ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments