Foto

സഭ എപ്പോഴും പാവപ്പെട്ടവർക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണ്: ലോക ദരിദ്രദിന സന്ദേശത്തിൽ പാപ്പ

സഭ അതിൻ്റെ യഥാർഥ സ്വഭാവമനുസരിച്ച് എപ്പോഴും ലാളിത്യം നിലനിർത്താനും പാവപ്പെട്ട ജനങ്ങൾക്ക് സുരക്ഷിതമായ ഒരു അഭയകേന്ദ്രമായി മാറാനും ബാധ്യസ്ഥരാണെന്ന് ലിയോ പതിനാലാമൻ പാപ്പ പറഞ്ഞു. 2026 നവംബർ 15-ന് ആചരിക്കുന്ന പത്താമത് ലോക ദരിദ്രദിനത്തിന് മുന്നോടിയായി ജൂൺ 14 ഞായറാഴ്ച പുറത്തുവിട്ട പ്രത്യേക സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

സമൂഹത്തിൽ പാവപ്പെട്ട ജനങ്ങൾക്കുള്ള സ്ഥാനവും അവരോട് കാണിക്കേണ്ട കരുണയും എത്രത്തോളമുണ്ടെന്ന് ദൈവവചനത്തിലൂടെ ഓരോ വിശ്വാസിയും വീണ്ടും തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പ 2016-ലാണ് ലോക ദരിദ്രദിന ആചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ അഴിമതിയും സ്വാർഥതയും കാരണം സമൂഹത്തിൽ വലിയ രീതിയിലുള്ള സാമൂഹിക അനീതികൾ വർധിച്ചുവരുന്നതായി പാപ്പ തൻ്റെ സന്ദേശത്തിൽ കടുത്ത ആശങ്കയോടെ ചൂണ്ടിക്കാണിച്ചു. ഡിജിറ്റൽ മേഖലയും പുതിയ സാങ്കേതികവിദ്യകളും വളരുമ്പോഴും അത് പാവപ്പെട്ട ജനങ്ങളോടുള്ള പൊതുസമൂഹത്തിൻ്റെ അവഗണനയും ദയയില്ലായ്മയും വർധിപ്പിക്കാൻ മാത്രമേ പലപ്പോഴും കാരണമാകുന്നുള്ളൂ എന്നും പാപ്പ ഖേദത്തോടെ പറഞ്ഞു.

Comments

leave a reply

Related News