Foto

കെസിബിസി വിമന്‍സ് കമ്മീഷന്‍ ഏകദിന പഠനശിബിരം നടത്തി

സാമൂഹിക പ്രതിബദ്ധതയും വിശ്വാസവും സഭാസ്‌നേഹവുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് ഉള്ളതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. കെസിബിസി വിമന്‍സ് കമ്മീഷന്റെ വര്‍ഷാവസാന ഏകദിന പഠന ശിബിരം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ഷീജാ എബ്രഹാം അധ്യക്ഷത വഹിച്ചു. 2023-ല്‍ റോമില്‍ വച്ച് നടക്കുന്ന സിനഡിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സഭയും സിന്നഡാത്മകതയും എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. ജേക്കബ് പ്രസാദ് ക്ലാസ്സ് എടുത്തു. സിബിസിഐ കോര്‍ കമ്മറ്റി അംഗം റോസക്കുട്ടി എബ്രാഹം പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ സംബന്ധിചുള്ള  ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ആനി ജോസഫ്, ഡോ. റീത്താമ്മ കെ. വി, അല്‍ഫോന്‍സാ ആന്റില്‍സ് പ്രസംഗിച്ചു.

Foto
Foto

Comments

leave a reply

Related News