കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ ഗ്രാമങ്ങളിൽ ജലദിനാചരണം നടത്തി. പാഴായി കിടക്കുന്ന കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കിയും സ്രോതസുകളുടെ സംരക്ഷണാർത്ഥം ചുറ്റുമതിലുകൾ നിർമ്മിച്ചുമാണ് ജലദിനാചരണം നടത്തിയത്. ജലസംരക്ഷണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളിൽ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ്. ജലദിനാചരണം സംഘടിപ്പിച്ചത്. ജലസ്രോതസുകൾ വൃത്തിയാക്കിയതോടൊപ്പം അവബോധ ക്‌ളാസ്സുകൾ സംഘടിപ്പിക്കുകയും ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
Comments