തിരുവനന്തപുരം. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹികള്‍ ആര്‍ച്ച്ബിഷപ്പ് സൂസപാക്യം പിതാവിനെ സന്ദര്‍ശിച്ച് ആനുകാലിക വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസവും , ആതുര സേവനവും ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയ കത്തോലിക്കാ സഭയ്ക്ക് ഇപ്പോള്‍ നേരിടുന്ന തിരിച്ചടികളില്‍ പിതാവ് ആശങ്ക രേഖപ്പെടുത്തി. സേവനാധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസരംഗം ഇന്ന് കമ്പോളവല്‍ക്കരണത്തിന്റെ ഇരയായി മാറിയിരിക്കുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുന്നതില്‍ അധ്യാപകര്‍ ഏറെ ജാഗരൂകരായിരിക്കണം സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയാണ്‍,പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
Comments