Foto

അധ്യാപകര്‍ മൂല്യ സംഭരണികള്‍ ആകണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്


അധ്യാപകര്‍ മൂല്യ സംഭരണികള്‍ ആകണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പാഠപുസ്തകങ്ങള്‍ വിനിമയം ചെയ്യുന്നതോടൊപ്പം നല്ല മൂല്യ സംഭരണിയുടെ ഉത്തരവാദിത്വം കൂടി വഹിക്കുന്നവരാകണം അധ്യാപകര്‍ എന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് മധ്യ മേഖല നേതൃസംഗമം പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ നിലവാരത്തിന് അപ്പുറം ഒരു സമൂഹത്തിനും വളരാന്‍ കഴിയില്ലെന്നും അതിനാല്‍ നിരന്തരം അറിവുകള്‍ ആര്‍ജിക്കുന്നവരായി അധ്യാപകര്‍ മാറണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍.എബ്രഹാം കൊല്ലിത്താനത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ചാള്‍സ് ലെയോണ്‍, പാലാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ബര്‍ക്കുമാന്‍സ് കുന്നുംപുറം, പാലാ രൂപത ഡയറക്ടര്‍ ഫാ ജോര്‍ജ് വരകുകാലാ പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ്, മധ്യമേഖല പ്രസിഡന്റ് ജോബി വര്‍ഗീസ്, സെക്രട്ടറി മോളി എം.ഇ, ട്രഷറര്‍ ആന്റണി വി.എക്‌സ്, പാലാ രൂപത പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ് സാജു മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. 


 

Foto

Comments

leave a reply

Related News