ബത്തേരി . ഏത് ചെറിയ കാര്യവും ഗൗരവബുദ്ധിയോടു കൂടി പരിഗണിക്കുമ്പോള്‍ അത് മഹത്തരമായി മാറും മഹത്തായ ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നവരാകണം അധ്യാപകര്‍. വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവരാകണം അധ്യാപകര്‍. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടന്ന വടക്കന്‍ മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോര്‍ജ് കൊടാനൂര്‍ മുഖ്യ സന്ദേശം നല്‍കി. സംസ്ഥാന ഡയറക്ടര്‍ ഫാ.ചാള്‍സ് ലെയോണ്‍, സംസ്ഥാന ജനറല്‍ സെകട്ടറി സി.റ്റി. വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ്, വടക്കന്‍ മേഖലാ പ്രസിഡന്റ് ബിജു കുറുമുട്ടം, ജനറല്‍ സെകട്ടറി ഷൈജു കെ ഏബ്രഹാം, ബത്തേരി രൂപതാ പ്രസിഡന്റ് ബിജു പോള്‍ എ.പി., ജിലി സെബാസ്റ്റ്യന്‍, ജോമറ്റ് എം.ജെ. ഷേര്‍ലിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. വടക്കന്‍ മേഖലയിലെ ഏഴ് രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പുതിയ വിദ്യാഭ്യാസനയങ്ങളെക്കുറിച്ചും കര്‍മ്മ പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടന്നു. പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു.
Comments