തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്ലിയും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായിരുന്ന ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ 68ാമം ഓര്‍മ്മ പെരുന്നാള്‍ നാളെ ജൂലൈ 1 മുതല്‍ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് നടക്കും. കോവിഡ് 19 ന്റ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ക്രമീകരിക്കുന്നത്. ജൂലൈ 1 മുതല്‍ രാവിലെ മുതല്‍ കബര്‍ ചാപ്പലില്‍ 15 പേര്‍ വീതമുള്ള ചെറു സംഘങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുവാന്‍ സൗകര്യം ഉണ്ട്. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് കത്തീഡ്രല്‍ ദൈവാലയത്തില്‍ വി.കുര്‍ബാനയും കബറിടത്തില്‍ ധൂപ പ്രാര്‍ത്ഥനയും നടക്കും. ജൂലൈ 1നും 15 നും മേജര്‍ ആര്‍ച്ചുബിഷപ്പ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഈ വര്‍ഷം തീര്‍ത്ഥാടന പദയാത്രകള്‍ ഉണ്ടാകില്ല.ജൂലൈ 10 ന് റാന്നി പെരുനാട് ദൈവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വി.കുര്‍ബാന അര്‍പ്പിക്കും. മറ്റു ദിവസങ്ങളില്‍ സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍ വി.കുര്‍ബാനയര്‍പ്പിക്കും. സമാപന ദിവസമായ ജൂലൈ 15 രാവിലെ 8 മണി മുതല്‍ പെരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കും . മലങ്കര കാത്തലിക് യൂ ട്യുബ് ചാനലില്‍ പരിപാടി തല്‍സമയം പ്രക്ഷേപണം ചെയും. ജൂലൈ 18 ഞായറാഴ്ച്ച സഭയിലെ എല്ലാ ദൈവാലയങ്ങളിലും ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ്മ പെരുനാള്‍ നടക്കും
Comments