Foto

ക്രൈസ്തവ ന്യൂനപക്ഷ അവകാശം സാരക്ഷിക്കപ്പെടണം: ബിഷപ്പ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

ക്രൈസ്തവ ന്യൂനപക്ഷ അവകാശം സാരക്ഷിക്കപ്പെടണം:
ബിഷപ്പ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

മാവേലിക്കര: ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന്‌ സി.ബി.സി.ഐ വൈസ്‌ പ്രസിഡന്റും മാവേലിക്കര രൂപതാധ്യക്ഷനുമായ ബിഷപ്പ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശദിനത്തോടനുബന്ധിച്ച്‌ മാവേലിക്കര ബിഷപ്പ്സ്‌ ഹൗസില്‍ചേര്‍ന്ന ന്യൂനപക്ഷ അവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്‌. എല്ലാ മേഖലകളിലുമുള്ള സ്‌കോളര്‍ഷിപ്പുകള്‍,ആനുകൂല്യങ്ങള്‍ എന്നിവ ക്രൈസ്തവര്‍ക്ക്‌ ജനസാഖ്യാനുപാതമായിഅര്‍ഹതപ്പെട്ടതാണ്‌. ഇത്‌ സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു.എ.സി.എ ഗ്ലോബല്‍ പ്രസിഡന്റ്‌ ശ്രീ പി.പോള്‍രാജ്‌ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.സി.ബിസി മുന്‍ ഡപ്യൂട്ടി സ്രെകട്ടറി ജനറല്‍ റവ. ഫാ. വറുഗീസ്‌ വള്ളിക്കാട്ട് , മലങ്കര സോഷ്യല്‍ സര്‍വ്വീസ്‌ സിനഡല്‍ കമ്മീഷന്‍ സ്രെകട്ടറി ഫാ. ജോര്‍ജ്ജ്‌ വെട്ടിക്കാട്ടില്‍, ക്രൈസ്തവ ന്യൂനപക്ഷ അവകാശ പ്രവര്‍ത്തകന്‍ അമല്‍ സിറിയക്‌ ജോസ്‌ എന്നിവര്‍ വിഷയാവതരണം നടത്തി. എം.സി.എ. വൈദീകോപദേഷ്ടാവ്‌ ഫാ.ജോണ്‍ അരീക്കല്‍, രൂപതാവൈദീകോ പദേഷ്ടാവ്‌ ഫാ. റോബര്‍ട്ട്‌ പാലവിളയില്‍, ജന.സ്രകട്ടറി വി.സി ജോര്‍ജ്ജുകുട്ടി, കെ.സി.എഫ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.കെ.ജോസഫ്‌, കെ.സി.എഫ്‌ സംസ്ഥാന ട്രഷറാര്‍ വി.പി.മത്തായി, വൈസ്‌ പ്രസിഡന്റ്‌ ബാബു അമ്പലത്തുംകാല, കണ്‍വീനര്‍ ജോജി വിഴലില്‍, എം.സി.എ രൂപതാ പ്രസിഡന്റ്‌ അഡ്വ.അനില്‍ ബാബു, വൈസ്‌ പ്രസിഡന്റ്‌ സിജു റോയി എന്നിവര്‍ പ്രസംഗിച്ചു. മലങ്കര കാത്തലിക്‌ അസ്സോസിയേഷന്‍ ഗ്ലോബല്‍ സമിതിയും മലങ്കരസോഷ്യല്‍ സര്‍വ്വീസ്‌ സിനഡല്‍ കമ്മീഷന്റെയും സംയുക്ത നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ രൂപതകളില്‍ നിന്നും സാമൂഹൃയക്ഷേമ കമ്മീഷന്‍ ഡയറക്ടര്‍, അല്മായ അസ്സോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍പങ്കെടുത്തു. ന്യൂനപക്ഷക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ സഭയില്‍ നേതൃത്വം നല്‍കുന്നതിനും ആലോചിക്കുന്നതിനുമായി വിവിധ സമിതികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും യോഗം തീരുമാനിച്ചു.

വി. സി. ജോര്‍ജ്ജുകുട്ടി
ജന.സ്രെകട്ടറി

Foto

Comments

leave a reply

Related News