Foto

പെണ്‍കുട്ടികള്‍ക്കും എന്‍.ഡി.എ. പ്രവേശനം

സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്,നാഷണല്‍ ഡിഫന്‍സ് അക്കാദമി(എന്‍ഡിഎ) പ്രവേശനത്തിന് പെണ്‍കുട്ടികളില്‍നിന്ന് മാത്രമായി അപേക്ഷ ക്ഷണിച്ചു.ഇതുവരെ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം അനുവദിച്ചിരുന്നത്.

പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബര്‍ എട്ടിന് വൈകിട്ട് ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.  പ്രേവേശന പരീക്ഷാഫീസ്, പെണ്‍കുട്ടികള്‍ക്കുള്ള വിിജ്ഞാപനത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. വിശദമായ വിജ്ഞാപനം, ഇതിനും യുപിഎസ്സി,വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നവംബര്‍ 14നാണ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി എക്സാമിനേഷന്‍ -2 ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും

 https://upsconline.nic.in

 

സംശയ ദുരീകരണങ്ങൾക്ക്

011-23098543 

011-23388088

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News