ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍
കൊല്ലം നീണ്ടകരയില്‍ (ചവറ) പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഓഫ് സ്‌കില്‍സ് എക്‌സലന്‍സിന്റെ (കേസ്) കീഴിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍) ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിങ് (എം.ഇ.പി.) സിസ്റ്റംസ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.സെമസ്റ്റര്‍ ഫീസ് 62,500 രൂപയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനായിട്ടാണ് , അപേക്ഷാ സമര്‍പ്പണം. ജനുവരി 23 വരെ അവസരമുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇലക്ട്രിക്കല്‍ അഥവാ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എന്‍ജിനിയര്‍മാര്‍ക്കു അവശ്യം വേണ്ട ടെക്‌നോ-മാനേജീരിയല്‍ നൈപുണികള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പ്രോഗ്രാമില്‍ ഇലക്ട്രിക്കല്‍ സിസ്റ്റം (പവര്‍ഗ്രിഡ് മുതല്‍ വിവിധ ഔട്ട്പുട്ടുകള്‍വരെ), പ്ലംബിങ് (ജലവിതരണവും മലിനജല നിര്‍മാര്‍ജനവും ഉള്‍പ്പെടെ), ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധന, ആസൂത്രണ ഗുണനിലവാരം ഉറപ്പുവരുത്തല്‍, ആരോഗ്യസുരക്ഷാ ഗുണനിലവാരം തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍, തൊഴിലിടങ്ങളില്‍ ഇന്റേണ്‍ഷിപ്പ് അവസരം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക്
https://iiic.ac.in
Comments