Foto

കലൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍  വിശുദ്ധ അന്തോണീസിന്റെ നവനാള്‍ നൊവേന 17 മുതല്‍

അഴുകാത്ത നാവിന്റെ തിരുനാള്‍ 26, 27, 28 തീയതികളില്‍; 17 മുതല്‍ 28 വരെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും


എറണാകുളത്തെ കലൂര്‍ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുനാള്‍ ഈ മാസം 26, 27, 28 തീയതികളില്‍ നടക്കും. 17 മുതല്‍ ആയിരിക്കും അനുഗ്രഹ നവനാള്‍ നൊവേന.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശുദ്ധന്റെ തിരുശേഷിപ്പ് 17 മുതല്‍ 28 വരെ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. എല്ലാ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ യു ട്യൂബിലും ഫേസ് ബുക്കിലും ഉള്‍പ്പെടെ ഇന്റര്‍നെറ്റിലൂടെ തല്‍സമയം ലഭ്യമാക്കുമെന്ന് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ആത്മീയ പിതാവ് ഫാ. ഫ്രാന്‍സിസ് ഡിക്രൂസും അറിയിച്ചു.

നവനാള്‍ ദിനങ്ങളില്‍ രാവിലെ 6.15ന് ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. 10.45 ന് ദിവ്യബലി, നൊവേന, ആരാധന. നാലിന് നൊവേന. 5 ന് ദിവ്യബലി, നൊവേന. 6.30 ന് ഇംഗ്‌ളീഷില്‍ ദിവ്യബലി, നൊവേന എന്നിവയും ഉണ്ടാകും. ഓരോ ദിവസവും പ്രത്യേക നിയോഗം വച്ചുള്ള പ്രാര്‍ത്ഥനയിലും വചന പ്രഘോഷണത്തിലും പ്രമുഖ വൈദികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

26ന് വൈകുന്നേരം 5 ന് തിരുസ്വരൂപം എഴുന്നള്ളിച്ചുവച്ചശേഷം കൊടികയറ്റം, ദിവ്യബലി, നൊവേന. മുഖ്യ കാര്‍മ്മികന്‍ - ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. ഫാ. ജോയ് ചെഞ്ചേരില്‍ പ്രസംഗിക്കും. 27 ന് വൈകിട്ട് 5.30ന് ദിവ്യബലി, നൊവേന- വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍ ആയിരിക്കും കാര്‍മ്മികന്‍. ഫാ. ഡാനി ബെനഡിക്ട് വചന സന്ദേശം നല്‍കും.28 ന് ഞായറാഴ്ച വൈകിട്ട് തിരുനാള്‍ ദിവ്യബലിയും നൊവേനയും. മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാര്‍മ്മികത്വം വഹിക്കും. ഫാ.ജേക്കബ് മഞ്ഞളി വചന പ്രഘോഷണം നടത്തും.

Comments

leave a reply

Related News