Foto

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും ഓട്ടോണമസ് കോളേജുകളിലും ബിരുദ -ബിരുദാനന്തര ബിരുദ പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കേരളത്തിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും തുടര്‍പഠനത്തില്‍  ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. വിവിധ യൂണിവേഴ്‌സിറ്റികളോട് അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്കൊപ്പം തന്നെ, സ്വതന്ത്രമായ പ്രവേശനപ്രക്രിയ നടത്തുന്ന ഓട്ടോണമസ് കോളേജുകളുമുണ്ട്. ഓട്ടോണമസ് കോളേജുകളൊഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളുടെ പ്രവേശനത്തിന് അതത് സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത പ്രവേശന നടപടികള്‍ വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്. 

യൂണിവേഴ്‌സിറ്റി അപേക്ഷാ സമര്‍പ്പണത്തില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപേക്ഷാ സമര്‍പ്പണത്തിന് മുന്നോടിയായി, അഡ്മിഷന്‍ പ്രോസ്‌പെക്ടസ് നോക്കി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ്, കോളേജ് എന്നിവ സംബന്ധിച്ച് പ്രാഥമിക ധാരണ വേണം. പഠിക്കേണ്ട കോഴ്‌സുകളും ചേരേണ്ട കോളേജുകളുടേയും മുന്‍ഗണനാക്രമം നിശ്ചയിച്ച് വേണം, അപേക്ഷ പൂരിപ്പിക്കാന്‍ .പട്ടികയിലെ ആദ്യ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം തുടര്‍ ഓപ്ഷനുകള്‍ സ്വാഭാവികമായും റദ്ദാകുമെന്നതിനാല്‍ ഈ മുന്‍ഗണനാക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിനു പുറമെ, സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം.
 
മാനേജ്‌മെന്റ് - കമ്മ്യൂണിറ്റി സീറ്റുകള്‍
അഫിലിയേറ്റ് കോളേജുകളിലെ
എയിഡഡ്, സ്വാശ്രയ വിഭാഗങ്ങളിലെ മാനേജ്‌മെന്റ് - സമുദായ
 സീറ്റുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ കേന്ദ്രീകൃത അലോട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം അതതു  കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. 

വിവിധ യൂണിവേഴ്‌സിറ്റികളുടെ അപേക്ഷ സമര്‍പ്പണത്തിനുളള വെബ് സൈറ്റ്

കേരള യൂണിവേഴ്‌സിറ്റി
https://admissions.keralauniversity.ac.in/

കോഴിക്കോട് സര്‍വ്വകലാശാല
https://admission.uoc.ac.in/

മഹാത്മാഗാന്ധി സര്‍വ്വകലാശാല
https://cap.mgu.ac.in/

കണ്ണൂര്‍ സര്‍വ്വകലാശാല
https://admission.kannuruniversity.ac.in/

മികവിന്റെ കേന്ദ്രങ്ങളായ ഓട്ടോണമസ് കോളേജുകളില്‍ പഠിക്കാം

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളും വിപ്ലവകരമായ മുന്നേറ്റങ്ങളും കൊണ്ടുവന്ന ഓട്ടോണമസ് കോളേജുകള്‍ കേരളത്തിലാരംഭിച്ചത്, 2014 ലാണ്. വിദ്യാഭ്യാസ രംഗത്ത് , ഏറ്റവും ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് , അന്ന് 
കേരള സര്‍ക്കാര്‍ സ്വയം ഭരണ പദവി നല്‍കിയത്. കൃത്യസമയത്തുള്ള പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയാണ് , ഓട്ടോണമസ് കോളേജുകളുടെ സവിശേഷ ഗുണം. ഓരോ പ്രദേശങ്ങള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലാണ് , സംസ്ഥാനത്തെ എല്ലാ ഓട്ടോണമസ് കോളേജുകളും പ്രവര്‍ത്തിക്കുന്നത്. 

പ്രവേശന നടപടിക്രമങ്ങള്‍ ഓരോ കോളേജിനും പ്രത്യേക വെബ് സൈറ്റ് വഴിയായതുകൊണ്ട്, വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ പരിധിയില്‍ ഈ കോളേജുകള്‍ ഉള്‍പ്പെടുന്നില്ല. അതു കൊണ്ട് തന്നെ ഓരോ കോളേജിലേക്കും പ്രവേശനമാഗ്രഹിക്കുന്നവര്‍ തനിയെ തനിയെ അപേക്ഷിക്കണം.അതാതു കോളേജുകളുടെ വെബ് സൈറ്റ് മുഖാന്തിരമാണ്, ഓട്ടോണമസ് കോളേജുകളില്‍ ബിരുദ - ബിരുദാനന്തര ബിരുദ പ്രവേശന നടപടികള്‍ നടക്കുക. കേരളത്തിലെ ഭൂരിഭാഗം ഓട്ടോണമസ് കോളേജുകളിലും ബിരുദ -ബിരുദാനന്തര 
കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ സ്വയംഭരണ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ ഈ അധ്യയന വര്‍ഷത്തിലേക്കുള്ള ബിരുദ - ബിരുദാനന്തര ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

കേരളത്തിലെ സ്വയം ഭരണ
കോളേജുകളും അവയുടെ വെബ്സൈറ്റും 
കോണ്‍ടാക്ട് നമ്പറും താഴെ നല്‍കുന്നു.

I.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ളവ

1.സെന്റ് തോമസ് കോളേജ്, തൃശൂര്‍ 
വെബ്സൈറ്റ്: https://stthomas.ac.in/  
ഫോണ്‍ :04872420435

2.ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട- വെബ്സൈറ്റ്: https://christcollegeijk.edu.in/
ഫോണ്‍ :04802825258

3.സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട
വെബ്സൈറ്റ്: http://stjosephs.edu.in/
ഫോണ്‍ :04802825358

4. വിമല കോളേജ്, തൃശൂര്‍
വെബ്സൈറ്റ്: http://www.vimalacollege.edu.in/
ഫോണ്‍ :04872332080

5.സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി, കോഴിക്കോട് വെബ്സൈറ്റ്: https://www.devagiricollege.org/   
ഫോണ്‍ :04952355901

6.ഫറൂക്ക് കോളേജ്, കോഴിക്കോട് വെബ്സൈറ്റ്: https://www.farookcollege.ac.in/
ഫോണ്‍:04952440660

7. എം.ഇ.എസ്. മമ്പാട് കോളേജ്, പൊന്നാനി
വെബ്സൈറ്റ്: https://mesmampadcollege.edu.in/
ഫോണ്‍ :04931200387

II.മഹാത്മാഗാന്ധി(എം.ജി.) യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ളവ

8. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കളമശ്ശേരി
വെബ്സൈറ്റ്: https://rajagiri.edu/admissions/ 
ഫോണ്‍:04842426554

9. എം.എ. കോളേജ്, കോതമംഗലം 
വെബ്സൈറ്റ്: http://www.macollege.in/
ഫോണ്‍ :04852822378

10. സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, എറണാകുളം
വെബ്സൈറ്റ്: https://www.alberts.edu.in/
ഫോണ്‍ :04842394225

11. സെന്റ് തെരേസാസ് കോളേജ് എറണാകുളം 
വെബ്സൈറ്റ്:https://teresas.ac.in/
ഫോണ്‍ :04842351870

12. മരിയന്‍ കോളേജ്, കുറ്റിക്കാനം
വെബ്സൈറ്റ്: https://www.mariancollege.org/
ഫോണ്‍ :04869232654

13. സേക്രട്ട് ഹാര്‍ട്‌സ് കോളേജ്, തേവര
വെബ്സൈറ്റ്: http://www.shcollege.ac.in/
ഫോണ്‍ :04842870504

14. മഹാരാജാസ് കോളേജ്, എറണാകുളം
വെബ്സൈറ്റ്: https://maharajas.ac.in/
ഫോണ്‍:04842352838

15. സി.എം.എസ്. കോളേജ്, കോട്ടയം
വെബ്സൈറ്റ്:http://cmscollege.ac.in/
ഫോണ്‍:04812566002

16. എസ്. ബി.കോളേജ് ചങ്ങനാശ്ശേരി
വെബ്സൈറ്റ്: http://sbcollege.ac.in/
ഫോണ്‍ :0481-2420025

17. അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി
വെബ്സൈറ്റ്:https://assumptioncollege.in/
ഫോണ്‍:04812420109

III.കേരള യൂണിവേഴ്‌സിറ്റിക്കു കീഴില്‍ വരുന്നവ

18. ഫാത്തിമ മാത നാഷണല്‍ കോളേജ്, കൊല്ലം
വെബ്സൈറ്റ്: http://fmnc.ac.in/
ഫോണ്‍ :0474 274 9585

19. മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം
വെബ്സൈറ്റ്:
 http://www.marivanioscollege.com
/
ഫോണ്‍ :0471 253 0023

Comments

leave a reply

Related News