Foto

സാരഥിയുടെ രജത ജൂബിലി ആഘോഷിച്ചു

കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളം കേന്ദ്രീകരിച്ച് 2,000-ല്‍ കേരളത്തിലെ ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ച സാരഥിയുടെ രജത ജൂബിലി ആഘോഷിച്ചു. കെസിബിസിയുടെ  ജെ പി ഡി  കമ്മിഷന്‍  ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബസി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ റവ ഫാ. തോമസ് തറയില്‍  അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിലുള്ള സാരഥിയുടെ അംഗങ്ങളും, ആനിമേറ്റേഴ്‌സും യോഗത്തില്‍ പങ്കുചേര്‍ന്നു. സാരഥിയുടെ സ്ഥാപകരായ റവ. ഫാ. വര്‍ഗീസ് കരിപ്പേരി, റവ. ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, റവ. ഫാ. ഫ്രാന്‍സിസ് കൊടിയന്‍, റവ. ഫാ. ജോസഫ് മക്കോളി എന്നിവരും സാരഥിയുടെ സംസ്ഥാന ഡയറക്ടറായ റവ. ഫാ. ടോം മഠത്തില്‍ക്കണ്ടത്തില്‍ എംഎസ്‌ജെയും, അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫാ സെബാസ്റ്റ്യന്‍ കോയിക്കര എംഎസ്‌ജെയും, സാരഥിയുടെ സംസ്ഥാന സെക്രട്ടറിയായ സിസ്റ്റര്‍ മോളി പുല്ലന്‍ എ എസ് സി യും സന്നിഹിതരായിരുന്നു.

ഫോട്ടോ : സാരഥിയുടെ ജൂബിലി സമാപന സമ്മേളനം ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസഫ് മക്കോളി, ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്, ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. തോമസ് തറയില്‍, ഫാ. ടോം മഠത്തില്‍ക്കണ്ടത്തില്‍ എംഎസ്‌ജെ എന്നിവര്‍ സമീപം


ഫാ.  ടോം മഠത്തില്‍ക്കണ്ടത്തില്‍ എംഎസ്‌ജെ
സംസ്ഥാന ഡയറക്ടര്‍, സാരഥി

Foto

Comments

leave a reply

Related News