Foto

മാര്‍ ഈവാനിയോസ് മലങ്കരയിലെ നവോത്ഥാനത്തിന്റെ പ്രചാരകനും പ്രണേതാവും: മാര്‍ ക്ലീമിസ് ബാവ

 

ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ 68ാം ഓര്‍മ്മ പെരുന്നാളിനു ഭകതിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം: ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസിന്റെ 68ാം ഓര്‍മ്മ പെരുന്നാള്‍ പട്ടം സെന്റ മേരീസ് കത്തീഡ്രലില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കുര്‍ബാന അര്‍പ്പിച്ചു. മലങ്കര സഭയിലെ നവോത്ഥാനത്തിന്റെ പ്രചാരകനും പ്രചോദകനും പ്രണേതാവുമാണ് ദൈവദാസന്‍ മാര്‍ ഈവാനിയോ സെന്ന് കുര്‍ബാന മദ്ധ്യേ കാതോലിക്കാ ബാവാ പറഞ്ഞു. ആയിര കണക്കിന് കുടുംബങ്ങളെ ദൈവ സമ്പാദനത്തിന് പ്രേരിപ്പിക്കുവാന്‍ മാര്‍ ഈവാനിയോസിന് കഴിഞ്ഞു. തുടര്‍ന്ന് കബറില്‍ ധൂപ പ്രാര്‍ത്ഥന നടന്നു. എല്ലാ ദിവസവും വൈകിട്ട് 5ന് കത്തീഡ്രലില്‍ കുര്‍ബാനയും തുടര്‍ന്ന് കബറില്‍ അനുസ്മരണ പ്രാര്‍ത്ഥനയും നടക്കും. ഇന്ന് (വെള്ളി) പാറശാല രൂപതാദ്ധ്ക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസേബിയോസും നാളെ (ശനി) ബിഷപ് എബ്രഹാം മാര്‍ ജൂലി യോസും ഞായറാഴ്ച്ച ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസും കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ്പു മാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം , വിന്‍സന്റ് മാര്‍ പൗലോസ്, ജോസഫ് മാര്‍ തോമസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ മക്കാറി യോസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഗുഡ്ഗാവ് ഭദ്രാസന അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.വിനയാനന്ദ് ഓ.ഐ.സി ., വികാരി ജനറല്‍ മാരായ യൂഹാനോന്‍ പുത്തന്‍ വീട്ടില്‍ റമ്പാന്‍, മാത്യു മനക്കര കാവില്‍ കോര്‍ എപ്പിസ്‌കോപ്പാ, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ ഫാ. മത്തായി കടവില്‍ എന്നിവര്‍ അനുസ്മരണ ശുശ്രൂഷക്ക് നേതൃത്വം നല്‍കും. പെരുന്നാള്‍ ജൂലൈ 15ന് സമാപിക്കും.


 

Foto

Comments

leave a reply

Related News