ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്-
മലബാര്‍ റീജിയണ്‍ യുവജന സംഗമം സംഘടിപ്പിച്ചു
കല്പറ്റ: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ മലബാര്‍ റീജിയണല്‍ യുവജന സംഗമവും യുവജനദിനാഘോഷങ്ങളും പെരിക്കല്ലൂര്‍ ഫൊറോനയിലെ എച്ചോം ക്രിസ്തുരാജാ ദൈവാലയത്തില്‍ നടത്തപ്പെട്ടു. രാവിലെ ഫൊറോന ഡയറക്ടര്‍ റംസി ജോണ്‍ വെച്ചുവെട്ടിക്കല്‍ പതാക ഉയര്‍ത്തിയതോടെയാണു പരിപാടികള്‍ക്കു തുടക്കമായത്. സംഗമത്തിന്റെ ഭാഗമായി മലബാര്‍ റീജിയണിലെ വിവിധ യൂണിറ്റുകള്‍ പങ്കെടുത്ത പുരാതനപ്പാട്ട് മത്സരത്തില്‍ മാലക്കല്ല്, പെരിക്കല്ലൂര്‍, രാജപുരം എന്നീ യൂണിറ്റുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തുടര്‍ന്ന് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ് അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ലിബിന്‍ പാറയില്‍, കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍, റീജിയണല്‍ സെക്രട്ടറി സിറിള്‍ സിറിയക് മന്നാകുളത്തില്‍, പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. മാത്യു മേലേടത്ത്, ഫൊറോന ചാപ്ലയിന്‍ ഫാ. ജിബിന്‍ താഴത്തുവെട്ടത്ത്, ഏച്ചോം യൂണിറ്റ് പ്രസിഡന്റ് ആഷില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മാര്‍ഗ്ഗംകളിയുള്‍പ്പടെ പൗരാണികതനിമ വിളിച്ചോതിയ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ മേഖകളിലും പരീക്ഷകളിലും വിജയം കൈവരിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു. സമ്മാനദാനവും നടത്തപ്പെട്ടു. വിവിധ യൂണിറ്റുകളില്‍ നിന്നായി 800 ഓളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. മലബാര്‍ റീജിയണ്‍ ഭാരവാഹികളായ സോയല്‍ മുളവേലിപ്പുത്ത്, ജെയിന്‍ ജോണ്‍, ബിജു മുല്ലൂര്‍,സി. സുനി എസ്.വി.എം,അമൃത സിബി, യൂണിറ്റ് ഭാരവാഹികളായ സിസ്റ്റര്‍ ജാന്‍സി എസ്.ജെ.സി, ജെമിയ, ജോബിന്‍, ടിന്റു, നിതാ എന്നിവര്‍ നേതൃത്വം നല്‍കി. വൈദിക-സമര്‍പ്പിത-അല്‍മായ പ്രതിനിധികളും മലബാര്‍ റീജിയണിലെ അഞ്ച് ഫൊറോനകളില്‍ നിന്നുള്ള കെ.സി.വൈ.എല്‍ അംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.
ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ മലബാര്‍ റീജിയണല്‍ യുവജന സംഗമം എച്ചോം ക്രിസ്തുരാജാ ദൈവാലയത്തില്‍ കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
Comments