Foto

കോവിഡ് കാലത്തെ എന്റെ സ്‌കൂള്‍

ഒന്നരവർഷത്തെ ഒരു നീണ്ട ഇടവേളക്ക് ശേഷം വിദ്യാലയമുറ്റത്തെ ഒരിക്കൽക്കൂടെ കാലു കുത്തുകയാണ്. മാതാപിതാക്കളും അയൽക്കാരും ഒക്കെ പല ആശങ്കകൾ പറയുന്നുണ്ടെങ്കിലും സ്കൂളിൽ ഒന്ന് പോകാൻ എന്റെ മനസ്സ് കൊതിക്കുകയായിരുന്നു.  യൂണിഫോം നിർബന്ധമല്ല എന്നുകൂടി അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു
  കൃത്യം ഒമ്പതരയ്ക്ക് ക്ലാസ് ആരംഭിക്കും. ഒന്നരവർഷത്തെ ഓൺലൈൻ ക്ലാസിലെ വിരസതയിൽ നിന്നുള്ള മോചനവും പിന്നെ, കൂട്ടുകാരെ കാണാം,അധ്യാപകരെ കാണാം വീണ്ടും പൂമരച്ചോട്ടിലിരുന്നു അകലം പാലിച്ചുകൊണ്ടാണെങ്കിലും കലപില സംസാരിക്കാം അങ്ങനെ ഒരുപാട് സന്തോഷം നിറഞ്ഞ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.
   9:15ന് തന്നെ ഞാൻ വീട്ടിൽ നിന്നും പുറപ്പെട്ടു.  കുറേക്കാലത്തിനു ശേഷം എന്റെ സ്കൂൾ കണ്ടപ്പോൾ തന്നെ നഷ്ടപ്പെട്ട പോയത് എന്തോ തിരികെ കിട്ടിയ സന്തോഷമാണ് തോന്നിയത്.
  സ്കൂളിന്റെ പടി കടന്നപ്പോൾ തന്നെ ടീച്ചേഴ്സ് ഞങ്ങളുടെ ടെമ്പറേച്ചർ ചെക്ക് ചെയ്യുകയും സാനിറ്റൈസർ നൽകുകയും ചെയ്തു.
 ഗ്രൗണ്ടിലെ ഓരത്തായി നിരനിരയായി പൂത്തുനിൽക്കുന്ന ബോഗൻവില്ലകളും പലവർണ്ണങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന പൂന്തോട്ടങ്ങളും ഒരർത്ഥത്തിൽ ഞങ്ങളെ സ്വാഗതം ചെയ്യുകയാണ് എന്ന് തോന്നിപ്പോയി. എട്ടാം ക്ലാസിൽ വച്ച് കണ്ടു പിരിഞ്ഞ എന്റെ പഴയ കൂട്ടുകാരെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് കേരളപ്പിറവി ആയതുകൊണ്ട് തന്നെ ടീച്ചേഴ്സ് എല്ലാവരും സെറ്റ് സാരി ഉടുത്തു വന്നിരുന്നു, അവരെ എല്ലാവരെയും കാണാൻ തന്നെ എന്തു രസമായിരുന്നു.പിന്നെ പുതിയതായി ക്ലാസിൽ വന്ന് കുട്ടികളെയും പരിചയപ്പെട്ടു.
 അലീന, രമ്യ, അലയ എന്നിവരാണ് പുതുതായി വന്ന കുട്ടികൾ.  ഇതിൽ അലീനയെ മാത്രം എനിക്ക് മുൻപ് കണ്ട പരിചയം ഉണ്ടായിരുന്നു. എല്ലാവരെയും കാണാൻ പറ്റിയതിൽ സംസാരിക്കാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നി, പക്ഷേ ഒരു സങ്കടം മാത്രം പഴയപോലെ കൈകോർത്ത് പിടിക്കാനും തോളിൽ കയ്യിട്ടു പിടിച്ചും തോളിൽ കയ്യിട്ടു ഒക്കെ സ്കൂൾ വരാന്തയിലൂടെ ഈ ഗ്രൗണ്ടിലൂടെ നടക്കാൻ പറ്റില്ലല്ലോ?!

Foto

Comments

leave a reply

Related News